08 September 2026
SHIJI MK
Image Credit: Getty Images
സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുക എന്നത് ഒട്ടുമിക്ക ആളുകളുടെയും സ്വപ്‌നമാണ്. എന്നാല്‍ വിലക്കയറ്റം കാരണം പലര്‍ക്കുമതിന് സാധിക്കാതെ പോകുന്നു. നിങ്ങളും അങ്ങനെയാണോ?
കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ സംഭവിച്ചത് അതിഗംഭീരമായ വില വര്‍ധനവാണ്. ഇതോടെ ആഭരണങ്ങള്‍ വാങ്ങിക്കുന്നതില്‍ നിന്ന് പലരും പിന്മാറി.
സ്വര്‍ണത്തില്‍ സംഭവിച്ച വിലക്കയറ്റം ആളുകളെ ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ്. കുറഞ്ഞ തുകയ്ക്ക് ഇവ സ്വന്തമാക്കാം.
22 കാരറ്റിനേക്കാള്‍ ഇന്ന് ഡിമാന്‍ഡുള്ളത് 18,14,9 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കാണ് ഇവയ്ക്ക്. വില കുറവാണ് എന്നതാണ് ഇതിന് പ്രധാന കാരണം.
എന്നാല്‍ വില കൂടുതലാണെങ്കില്‍ 22 കാരറ്റ് സ്വര്‍ണം തന്നെ മതിയെന്നാണ് ഭൂരിഭാഗം ഉപഭോക്താക്കളുടെയും നിലപാട്, അത്തരത്തില്‍ സ്വര്‍ണം വാങ്ങിക്കാന്‍ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ?
22 കാരറ്റ് വേണമെന്നാണെങ്കില്‍ നിങ്ങള്‍ക്ക് ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങള്‍ തിരഞ്ഞെടുക്കാം. ഇതാകുമ്പോള്‍ കുറഞ്ഞ തുകയ്ക്ക് ഇഷ്ടപ്പെട്ട ആഭരണം വാങ്ങിക്കാന്‍ നല്ലതാണ്.
ഇതിന് പുറമെ ഇഎംഐ വ്യവസ്ഥയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുന്ന ജ്വല്ലറികളും ഇന്നുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് അത്തരത്തിലും ആഭരണങ്ങള്‍ വാങ്ങിക്കാവുന്നതാണ്.