30 August 2026

SHIJI MK

സ്വര്‍ണം ഗ്രാമിന്   വെറും 6,000 രൂപ; കുറഞ്ഞ വിലയ്ക്ക് വാങ്ങാം

Image Credit: Getty Images

പൊന്ന് വാങ്ങാന്‍ കൊതിച്ചിരിക്കുന്നവരാണോ നിങ്ങള്‍? എങ്കിലും വിലക്കയറ്റം കാരണം ആഭരണങ്ങള്‍ വാങ്ങിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണല്ലേ? എന്നാലും വാങ്ങണ്ടേ...

സ്വര്‍ണം

1 ലക്ഷത്തിന് മുകളിലാണ് നിലവില്‍ കേരളത്തിലെ സ്വര്‍ണവില. പണികൂലിയും ജിഎസ്ടിയും ഹോള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേര്‍ത്ത് ഒന്നരലക്ഷം രൂപ നല്‍കേണ്ടിവരും.

സ്വര്‍ണവില

സാധാരണയായി 22 കാരറ്റ് സ്വര്‍ണമാണ് ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കാറുള്ളത്. എന്നാല്‍ വിലക്കയറ്റം കാരണം പലര്‍ക്കും വാങ്ങിക്കാനാകുന്നില്ല.

22 കാരറ്റ്

സ്വര്‍ണവില ഉയര്‍ന്നതോടെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ഏത് തൂക്കത്തിലും ഇന്ന് ആഭരണങ്ങള്‍ ലഭിക്കുന്നതാണ്.

ലൈറ്റ് വെയ്റ്റ്

22 കാരറ്റിന് പുറമെ 18, 14, 9 കാരറ്റ് എന്നിങ്ങനെയുള്ള ആഭരണങ്ങള്‍ക്കും ഇപ്പോള്‍ വലിയ ഡിമാന്‍ഡുണ്ട്. കുറഞ്ഞവിലയ്ക്ക് വാങ്ങിക്കാം എന്നതാണ് ഇതിന് കാരണം.

കാരറ്റ്

9 കാരറ്റ് സ്വര്‍ണത്തിനാണ് ഇതില്‍ ഡിമാന്‍ഡ് കൂടുതലുള്ളത്. പവന് വില ഏകദേശം 50,000 രൂപയ്ക്ക് താഴെയാണ് എന്നതാണ് ഇതിന് പ്രധാന കാരണം. ഏകദേശം 6,000 രൂപ മതി ഗ്രാമിന്.

9 കാരറ്റ്

9 കാരറ്റില്‍ വെറും 37.5 ശതമാനമാണ് തങ്കമുള്ളത്. ബാക്കിയുള്ളതെല്ലാം ചെമ്പ് ഉള്‍പ്പെടെയുള്ള മറ്റ് ലോഹങ്ങളാണ്. ഇതാണ് വിലക്കുറവിന് പ്രധാന കാരണം.

എന്തുകൊണ്ട്

വെറുതെ ഒരു സ്വര്‍ണാഭരണമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ 9 കാരറ്റ് വാങ്ങിക്കാവുന്നതാണ്. വിലയും വളരെ കുറവാണ് പെട്ടെന്ന് പൊട്ടുകയുമില്ല.

വാങ്ങാം