10 September 2026
SHIJI MK
Image Credit: Getty Images
ഒരുതരി പൊന്നെങ്കിലും വാങ്ങിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാര്‍. സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്ത്യക്കാരുടെ ജീവിതവുമായി ഏറെ ബന്ധമുണ്ടെന്ന് തന്നെ പറയാം.
സ്വര്‍ണത്തിന് വില ഉയരാന്‍ തുടങ്ങിയതോടെ ഒട്ടനവധി ഓഫറുകളും പദ്ധതികളുമാണ് ഉപഭോക്താക്കള്‍ക്കായി ജ്വല്ലറികള്‍ മുന്നോട്ടുവെക്കുന്നത്. ഇതുവഴി ആഭരണങ്ങള്‍ വാങ്ങിക്കാനാകും.
കൈവശമുള്ള ചെറിയ തുക പോലും കൊടുത്ത് സ്വര്‍ണം വാങ്ങിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന പദ്ധതികളും ജ്വല്ലറികള്‍ നടത്തുന്നുണ്ട്. നിശ്ചിത ഇടവേളകളില്‍ പണം നിക്ഷേപിക്കുന്നതാണ് രീതി.
എന്നാല്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നത് പുതിയ സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം കുറച്ചു. ഉയര്‍ന്ന വില നല്‍കാന്‍ പലര്‍ക്കും സാധിക്കാത്തതാണ് കാരണം.
പഴയ സ്വര്‍ണം മാറ്റിവാങ്ങിക്കുന്നതാണ് നിലവിലെ ട്രെന്‍ഡ്. തങ്ങളുടെ കൈവശമുള്ള പഴയ സ്വര്‍ണം കൊടുത്ത് പുതിയവ സ്വന്തമാക്കാനാണ് ഇപ്പോള്‍ ജ്വല്ലറികളില്‍ തിരക്ക്.
പുതിയ സ്വര്‍ണം വാങ്ങിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞത് ജ്വല്ലറികള്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്. പലര്‍ക്കും ഇതിനകം വലിയ നഷ്ടം തന്നെ സംഭവിച്ചു.
നിലവില്‍ ഗോള്‍ഡ് സ്‌കീമുകളല്ല ട്രെന്‍ഡ്, മറിച്ച് പഴയ സ്വര്‍ണം മാറ്റിവാങ്ങിക്കുന്നതാണ്. ഇത് വലിയ നഷ്ടമില്ലാതെ ആഭരണം വാങ്ങാന്‍ നിങ്ങളെ സഹായിക്കും.