9 August 2026
Nithya V
Photo Credit: Getty Images
സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിലും സ്വർണ്ണാഭരണങ്ങളോടുള്ള മലയാളിയുടെ പ്രിയത്തിന് കുറവൊന്നുമില്ല.
എന്നാൽ വിലക്കയറ്റം കാരണം വാങ്ങുന്ന രീതിയിലും ശൈലിയിലും മാറ്റം വരുത്താൻ ഉപഭോക്താക്കൾ നിർബന്ധിതരാകുകയാണ്.
ഇന്ന് പവന് 1,11,720 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,965 രൂപയാണ് നൽകേണ്ടത്.
എന്നാൽ, ആഭരണങ്ങൾക്കായി വ്യത്യസ്ത കാരറ്റുകളിലുള്ള സ്വർണ്ണം തിരഞ്ഞെത്തുന്നത് ചെലവ് കുറയ്ക്കാൻ സഹായിക്കും.
വിപണിയില്‍ സ്വര്‍ണം വ്യത്യസ്ത രൂപത്തിലുണ്ട്. വിലയും വ്യത്യാസമാണ്. സാധാരണയായി വാങ്ങുന്ന 22 കാരറ്റിനേക്കാള്‍ വില കുറവാണ് 18 കാരറ്റിന്.
ഇതിനേക്കാള്‍ വില കുറവാണ് 14 കാരറ്റിന്. ഇന്ന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8935 രൂപയും പവന് 71480 രൂപയുമാണ് വില.
22 കാരറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പവന്‍മേല്‍ 40000 രൂപയുടെ മാറ്റമുണ്ടാകും. കാഴ്ചയില്‍ മാറ്റമില്ലെങ്കിലും മൂല്യത്തിൽ മാറ്റമുണ്ടാകും.
കാരറ്റ് കുറയുന്നതിന് അനുസരിച്ച് സ്വര്‍ണത്തിന്റെ അംശം കുറയും. 14 കാരറ്റില്‍ 58 ശതമാനമാണ് സ്വര്‍ണം.