24 August 2026
SHIJI MK
Image Credit: Getty Images
ഒരുതരി പൊന്നെങ്കിലും വേണമെന്ന മോഹം നിങ്ങള്‍ക്കില്ലേ? സ്വര്‍ണം എപ്പോഴും എല്ലാവരെയും കൊതിപ്പിക്കുന്ന ഒന്നാണ്, സ്വര്‍ണത്തോടുള്ള താത്പര്യം അത്ര പെട്ടെന്ന് ഇല്ലാതാകില്ല.
എന്നാല്‍ സ്വര്‍ണവില അനുദിനം വര്‍ധിക്കുന്നത് കാരണം പലര്‍ക്കും ആഭരണങ്ങള്‍ വാങ്ങിക്കാന്‍ പോലും സാധിക്കുന്നില്ല. ഒന്നര ലക്ഷം രൂപയോളമാണ് നിലവില്‍ ഒരു പവന് വേണ്ടത്.
സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനം. സ്വര്‍ണം ഔണ്‍സിന് 30,000 മുതല്‍ 50,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാം. ഏകദേശം 10 ഇരട്ടി വില വര്‍ധനവാണിത്.
2026ന്റെ തുടക്കത്തിലാണ് ആദ്യമായി സ്വര്‍ണം 5,500 ഡോളര്‍ കടന്നത്. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1.33 ലക്ഷം രൂപയോളമായിരുന്നു വില.
2026ന്റെ അവസാനത്തോടെ സ്വര്‍ണവില 6,000 ഡോളറിലേക്ക് ഉയരുമെന്നായിരുന്നു വിദഗ്ധര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീടത് തിരുത്തി.
പശ്ചിമേഷ്യന്‍ യുദ്ധം കാരണമായിരുന്നു തുടക്കത്തില്‍ സ്വര്‍ണവില ഇത്രയേറെ ഉയര്‍ന്നത്. എന്നാല്‍ ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിച്ച കുതിപ്പ് സ്വര്‍ണത്തെ താഴോട്ടിറക്കി.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ ഡോളറിന്റെ മൂല്യം ഉയര്‍ന്നു. ഇത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് ചെലവുള്ളതാക്കി. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കുകയായിരുന്നു.
പശ്ചിമേഷ്യന്‍ യുദ്ധം കാരണം സ്വര്‍ണവില രാജ്യാന്തര വിപണിയില്‍ 4,000 ഡോളറിന് താഴേക്ക് എത്തിയിരുന്നു. ഈ അവസരം മുതലെടുത്ത് നിരവധിയാളുകള്‍ ആഭരണങ്ങള്‍ വാങ്ങി.