16 August 2026

SHIJI MK

സ്വര്‍ണം 10 ഗ്രാമിന് 88 രൂപ മാത്രം! സ്വര്‍ണത്തിനും സ്വാതന്ത്ര്യം

Image Credit: Getty Images

ഓരോ വര്‍ഷവും സ്വര്‍ണത്തിന് വില വര്‍ധിക്കുകയാണ്. ഒരു തരി പൊന്നെങ്കിലും വാങ്ങിക്കണമെന്ന് ആഗ്രഹിച്ചിരുന്നവര്‍ക്ക് വില വര്‍ധനവ് തിരിച്ചടിയാകുന്നു.

സ്വര്‍ണം

ഇന്ത്യന്‍ കുടുംബങ്ങള്‍ സ്വര്‍ണത്തെ പരിഗണിക്കുന്നത് നിക്ഷേപമായിട്ടാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സ്വര്‍ണം പണയം വെച്ച് പണം കണ്ടെത്തുന്നതാണ് പ്രധാന രീതി.

നിക്ഷേപം

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് സ്വര്‍ണവിലയില്‍ ഇത്രയേറെ വര്‍ധനവ് സംഭവിച്ചത്. അതിന് മുമ്പും വിലയില്‍ നേരിയ ചലനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വലിയ കുതിച്ചുചാട്ടം സംഭവിച്ചില്ല.

വില

1947ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് ഏകദേശം 8.86 രൂപയായിരുന്നു വില. അന്ന് 10 ഗ്രാമിന് 88.6 രൂപയും വില നല്‍കിയാല്‍ മതിയായിരുന്നു.

1947ല്‍

1968ലാണ് ഗോള്‍ഡ് കണ്‍ട്രോള്‍ ആക്ട് വരുന്നത്. ഇതോടെ സ്വര്‍ണക്കട്ടികള്‍ കൈവശം വെക്കുന്നത് നിരോധിച്ചു. ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ മാത്രം നിര്‍മിക്കണമെന്ന നിര്‍ദേശം വന്നു.

ഗോള്‍ഡ് കണ്‍ട്രോള്‍ ആക്ട്

ഇതോടെയാണ് സ്വര്‍ണത്തിന്റെ വില കുതിക്കാന്‍ തുടങ്ങിയത്. 1973ലെ ഒപെക് എണ്ണ ഉപരോധം, 1979ലെ ഇറാനിയന്‍ വിപ്ലവം എന്നിവ പണപ്പെരുപ്പം ഉണ്ടാക്കുകയും സ്വര്‍ണത്തിന് കരുത്തേകുകയും ചെയ്തു.

വിലയേറി

ബ്രെട്ടണ്‍ വുഡ്‌സ് വ്യവസ്ഥയിലായിരുന്നു സ്വര്‍ണവില നിശ്ചയിച്ചിരുന്നത്. എന്നാല്‍ 1971ന് ശേഷം അത് മാറി വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് സ്വര്‍ണവില നിര്‍ണയിക്കാന്‍ തുടങ്ങി.

വിപണി

ഇന്ത്യയുടെ ചരിത്രത്തില്‍ സ്വര്‍ണവിലയില്‍ വലിയ കുതിച്ചുചാട്ടം നടന്നത് കൊവിഡ് മഹാമാരിയുടെ സമയത്താണ്. ലോക്ഡൗണ്‍ തീര്‍ത്ത സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇതിന് പ്രധാന കാരണം.

കൊവിഡ്