03 July2025
Abdul Basith
Pic Credit: Social Media
ഗൂഗിൾ പിക്സലിൻ്റെ ഗൂഗിൾ പിക്സൽ 9 ഫോണിന് വൻ വിലക്കിഴിവ്. 12,000 രൂപ വിലക്കിഴിവാണ് ഫോണിന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗൂഗിൾ പിക്സലിൻ്റെ പുതിയ ജനറേഷൻ ഫോണായ ഗൂഗിൾ പിക്സൽ 10 ഈ വർഷം പുറത്തിറങ്ങുകയാണ്. ഓഗസ്റ്റിലാവും ഫോൺ അവതരിപ്പിക്കുക.
പുതിയ മോഡൽ പുറത്തിറങ്ങുന്നതിൻ്റെ സാഹചര്യത്തിലാണ് 2024ൽ പുറത്തിറങ്ങിയ ഗൂഗിൾ പിക്സൽ 9 ഫോണിന് കാര്യമായി വില കുറയുന്നത്.
ഫ്ലിപ്കാർട്ട് ആണ് ഗൂഗിൾ പിക്സൽ ഫോണുകളുടെ ഔദ്യോഗിക ഇ കൊമേഴ്സ് പാർട്ണർ. ഫ്ലിപ്കാർട്ടിൽ ഫോണിന് 5000 രൂപയുടെ കുറവുണ്ട്.
ഗൂഗിൾ പിക്സൽ 9 മോഡൽ വില്പന നടത്തിയിരുന്നത് 79,999 രൂപയ്ക്കായിരുന്നു. 5000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് പരിഗണിക്കുമ്പോൾ ഇത് 74,999 രൂപ ആവും.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി ഫോൺ വാങ്ങിയാൽ 4000 രൂപയുടെ അധിക വിലക്കിഴിവ് ലഭിക്കും. ഇതോടെ വില 70,999 രൂപയിലെത്തും.
എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഫോൺ വാങ്ങുന്നതെങ്കിൽ 7000 രൂപയാണ് അധിക ഡിസ്കൗണ്ട്. അപ്പോൾ വില 67,999 രൂപ.
അതായത്, ഫ്ലിപ്കാർട്ടിൽ നിന്ന് എച്ച്ഡിഎഫ്സി കാർഡ് വഴി ഗൂഗിൾ പിക്സൽ 9 ഫോൺ 74,999 രൂപയ്ക്ക് പകരം 67,999 രൂപയ്ക്ക് വാങ്ങാം.