02 July 2025

SARIKA KP

'ഒരു വടക്കൻ വീരഗാഥ'യിലെ ഉണ്ണിയാർച്ച ഇപ്പോൾ ഇറ്റലിയിൽ!

Image Courtesy: Instagram

 എംടി–മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥയിലൂടെ മലയാള സിനിമാ പ്രേമികളുടെ എവർഗ്രീൻ നായികയായി മാറിയ നടിയാണ് മാധവി.

എവർഗ്രീൻ നായിക

'ആകാശദൂതി'ലെ അമ്മയായി എത്തിയും 'ഒരു വടക്കൻ വീരഗാഥ'യിലെ ഉണ്ണിയാർച്ചയെന്ന വീരനായികയായും മലയാളികൾക്ക് മുന്നിൽ മാധവി  തിളങ്ങി.

ഉണ്ണിയാർച്ച

 മാധവി വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ല. ഭർത്താവും ബിസിനസ്സുകാരനായ റാൽഫ് ശർമ്മയ്ക്കും മക്കൾക്കുമൊപ്പം അമേരിക്കയിലാണ് മാധവി ഇപ്പോൾ.

അഭിനയരംഗത്ത് സജീവമല്ല

‌‌ സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവം

ഇപ്പോഴിതാ, ഭർത്താവ് റാൽഫിനും മക്കളായ ഈവ്ലിൻ, ടിഫാനി, പ്രിസില എന്നിവർക്കുമൊപ്പമുള്ള യൂറോപ്യൻ യാത്രയുടെ വിശേഷങ്ങളാണ് താരം പങ്കുവച്ചത്.

യൂറോപ്യൻ യാത്ര

ചിത്രം വൈറലായതോടെ താരത്തിന്റെ ലാളിത്യത്തെ കുറിച്ചും കുടുംബത്തോടുള്ള സ്നേഹത്തെ കുറിച്ചും  ആരാധകർ ഒന്നടങ്കം പറയുന്നു.

കുടുംബത്തോടുള്ള സ്നേഹം

കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചു.

യഥാർത്ഥ പേര്

ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തൻ, നൊമ്പരത്തിപൂവ് എന്നിങ്ങനെ പത്തിലേറെ മലയാള ചിത്രങ്ങളിലും മാധവി അഭിനയിച്ചു.

പത്തിലേറെ മലയാള ചിത്രം