11 February 2026
SHIJI MK
Image Credit: Getty Images
തേങ്ങ ഉപയോഗിക്കാത്തവരായി ആരുമില്ല. പക്ഷെ കേരളത്തിന് പുറത്ത് താമസിക്കുന്നവര്‍ക്ക് തേങ്ങ എന്നത് എപ്പോഴും ഒരു സ്വപ്‌നമാണ്. തേങ്ങ ഒഴിച്ച് കറി ഉണ്ടാക്കാന്‍ അവര്‍ക്കാണ് എപ്പോഴും കൊതിയും.
പക്ഷെ ഒരു തേങ്ങയാണ് കൈവശമുള്ളത് എങ്കില്‍ അത് ഒരുപാട് നാള്‍ കാത്തുസൂക്ഷിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. എങ്ങനെ തേങ്ങ ദീര്‍ഘകാലം തേങ്ങ സൂക്ഷിക്കാമെന്ന് അറിയാമോ?
ചിരകിയ തേങ്ങ മാസങ്ങളോളം സൂക്ഷിക്കാന്‍ നിങ്ങള്‍ക്കും സാധിക്കും. അതിനായി ചെയ്യേണ്ടത് ചെറിയ ചില കാര്യങ്ങള്‍ മാത്രമാണ്. എന്തെല്ലാമാണ് ആ സൂത്രവിദ്യകള്‍ എന്ന് നോക്കാം.
ചിരകിയ തേങ്ങ ഫ്രീസറില്‍ വേണം സൂക്ഷിക്കാന്‍. വായു കടക്കാത്ത പാത്രത്തിലോ ബാഗുകളിലോ ആക്കി ചിരകിയ തേങ്ങ ഫ്രീസറില്‍ വെക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി തേങ്ങ ആറ് മാസം വരെ സൂക്ഷിക്കാനാകും.
തേങ്ങ പൊട്ടിച്ച ശേഷം ബാക്കിയാകുന്ന ഭാഗത്ത് അല്‍പം ഉപ്പോ അല്ലെങ്കില്‍ വിനാഗിരിയോ പുരട്ടി ഫ്രിഡ്ജില്‍ വെക്കാം. ഇങ്ങനെ ചെയ്യുന്നത് പൂപ്പല്‍ വരുന്നത് തടയാന്‍ സഹായിക്കും.
ചിരകിയ തേങ്ങ വെള്ളമില്ലാത്ത വായുകടക്കാത്ത പാത്രത്തില്‍ അടച്ചുവേണം ഫ്രിഡ്ജില്‍ വെക്കാന്‍. ഇങ്ങനെ ചെയ്യുന്നത് തേങ്ങ ഏഴ് ദിവസം വരെ കേടുകൂടാതിരിക്കാന്‍ സഹായിക്കുന്നതാണ്.
മുറിച്ചെടുത്ത തേങ്ങ ചിരട്ടയോട് കൂടി ഉപ്പുവെള്ളത്തില്‍ കമഴ്ത്തി വെക്കുന്നത് കേടുവരാതിരിക്കാന്‍ സഹായിക്കുന്നു. ഇതൊരു പരമ്പരാഗത മാര്‍ഗമാണ്. എന്നാല്‍ ഈ ഉപ്പുവെള്ളം ദിവസവും മാറ്റണം.
ചിരട്ടയില്‍ നിന്ന് അടര്‍ത്തിയെടുത്ത തേങ്ങ കഷ്ണങ്ങളാക്കി നുറുക്കിയെടുക്കാം. ശേഷം ഇത് വായുകടക്കാത്ത പാത്രത്തില്‍ അടച്ചുവെക്ക് ഫ്രിഡ്ജില്‍ വെക്കുകയാണെങ്കില്‍ ഒരാഴ്ചയോളം സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്.