09 FEB 2026

NEETHU VIJAYAN

തണ്ണിമത്തൻ  തോട് കൊണ്ട് അച്ചാർ;  സംഗതി  പൊളിക്കും

 Image Courtesy: Getty Images

തണ്ണിമത്തൻ കഴിച്ചാൽ അതിന്റെ തോട് കളയുകയാണ് പതിവ്. ഔഷധഗുണമുള്ള ഈ വെളുത്ത ഭാഗം കൊണ്ട് അതിരുചികരമായ അച്ചാർ തയ്യാറാക്കിയാലോ.

തണ്ണിമത്തൻ

തണ്ണിമത്തൻ തൊണ്ട് (ചെറിയ കഷണങ്ങളാക്കിയത്)  2 കപ്പ്, നല്ലെണ്ണ- 3 ടേബിൾസ്പൂൺ, കടുക്, ഉലുവ, കായം, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, വിനാഗിരി - 2 ടേബിൾസ്പൂൺ.

ചേരുവകൾ

തണ്ണിമത്തന്റെ പുറത്തെ പച്ചനിറത്തിലുള്ള കട്ടിത്തൊലി ചെത്തിക്കളയുക. ഉള്ളിലെ വെളുത്ത ഭാഗം ചെറിയ ചതുരക്കഷണങ്ങളായി അരിയുക. ഇതിൽ അല്പം ഉപ്പ് പുരട്ടി 15 മിനിറ്റ് വെക്കാം.

കട്ടിത്തൊലി

ശേഷം ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റുക.

വഴറ്റുക

തീ കുറച്ചുവെച്ച ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേർക്കുക. കരിഞ്ഞുപോകരുത്. പൊടികളുടെ മണം വരുമ്പോൾ തണ്ണിമത്തൻ കഷണങ്ങൾ ചേർക്കാം.

പൊടികൾ

മസാല കഷണങ്ങളിൽ നന്നായി പിടിക്കുന്നത് വരെ ഇളക്കുക. തണ്ണിമത്തൻ തൊണ്ട് അധികം വെന്ത് ഉടഞ്ഞുപോകാതെ നോക്കണം. അവസാനം വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി തീ അണയ്ക്കാം.

അവസാനം

ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. ചോറിനും ചപ്പാത്തിക്കുമൊപ്പം ഈ തണ്ണിമത്തൻ അച്ചാർ വളരെ നല്ലതാണ്. ഒന്നു പരീക്ഷിച്ചു നോക്കൂ.

അച്ചാർ