9 February 2026
Jayadevan A M
Image Courtesy: Getty
മലയാളികള്‍ക്ക് മീന്‍ വിഭവങ്ങള്‍ക്ക് പ്രിയമാണ്. ചില മീനുകള്‍ ശരീരത്തിന് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നവയാണ്
മീനുകളില്‍ മുന്‍നിരയിലുള്ള രണ്ടെണ്ണമാണ് നെയ്മീനും ചൂരയും. ചിലര്‍ക്ക് രണ്ടും ഇഷ്ടമാണ്. എന്നാല്‍ ചിലര്‍ക്ക് നെയ്മീന്‍ മാത്രമാകും ഇഷ്ടം. മറ്റു ചിലര്‍ക്ക് ചൂരയും
ഈ രണ്ട് മീനുകള്‍ക്കും വേറിട്ട ഗുണങ്ങളുണ്ട്. നെയ്മീന്‍, ചൂര എന്നിവയുടെ ചില ഗുണങ്ങള്‍ നമുക്ക് പരിശോധിക്കാം
ഈ രണ്ട് മീനുകളും പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്. എന്നാല്‍ ശരീരപുഷ്ടിക്ക് ആവശ്യമായ പ്രോട്ടീന്‍ കൂടുതലുള്ളത് ചൂരയിലാണ്
ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെതാണ്. ചൂരയെ അപേക്ഷിച്ച് നെയ്മീനില്‍ ഇത് കൂടുതലാണ്
ചൂരയെ അപേക്ഷിച്ച് നെയ്മീനില്‍ കൊഴുപ്പും കലോറിയും കൂടുതലാണ്. ചൂരയില്‍ കൊഴുപ്പ് കുറവും പ്രോട്ടീന്‍ കൂടുതലുമാണ്
ചൂരയിൽ മെർക്കുറിയുടെ അംശം കൂടുതലാണ്. നെയ്മീനിലും ഉണ്ടെങ്കിലും ചൂരയെ അപേക്ഷിച്ച് കുറവാണ്. ഗര്‍ഭിണികള്‍ ചൂര അമിതമായി കഴിക്കാതിരിക്കുന്നതാണ് ഉചിതം
വിവിധ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ വെബ്‌സ്‌റ്റോറിയാണിത്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല