11 FEB 2026

NEETHU VIJAYAN

ചോറ് കുറച്ചാൽ മാത്രം മതിയോ? മരുന്നില്ലാതെ പ്രമേഹം കുറയ്ക്കാൻ

 Image Courtesy: Getty Images

പ്രമേഹം പൂർണ്ണമായും സുഖപ്പെടുത്തുക പ്രയാസമാണ്. എന്നാൽ കൃത്യമായ ജീവിതശൈലിയിലൂടെയും ഭക്ഷണക്രമത്തിലൂടെയും ഇതിനെ പൂർണ്ണമായി നിയന്ത്രിക്കാൻ സാധിക്കും.

പ്രമേഹം

ഒന്നിച്ച് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ കൃത്യമായ ഇടവേളകളിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കൂടുന്നത് തടയും.

ഇടവേള

തവിടുള്ള അരി, ഓട്സ്, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകൾ പഞ്ചസാര ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കുന്നു.

നാരുകൾ

ദിവസവും കുറഞ്ഞത് 30 മിനിറ്റ് വേഗത്തിലുള്ള നടത്തം ശീലമാക്കുക. സൈക്ലിംഗ്, നീന്തൽ അല്ലെങ്കിൽ ലഘുവായ യോഗ എന്നിവയും മികച്ചതാണ്.

വ്യായാമം

അമിതഭാരം ഇൻസുലിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. അതിനാൽ ശരീരഭാരം നിയന്ത്രിക്കുക. അമിതമായ മാനസിക സമ്മർദ്ദം കുറയ്ക്കുക.

മാനസിക സമ്മർദ്ദം

ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് വൃക്കകൾ വഴി അധികമുള്ള പഞ്ചസാര മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും. മധുരമുള്ള പാനീയങ്ങൾ കുടിക്കരുത്.

വെള്ളം കുടിക്കുക

മദ്യപാനവും പുകവലിയും പ്രമേഹരോഗികളിൽ ഹൃദയാഘാതം, വൃക്കരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ ഇവ പൂർണമായും ഒഴിവാക്കുക. 

ഈശീലം അരുത്