29 JULY 2025

TV9 MALAYALAM

ശരീരം മെലിയണോ! ഒന്നും നോകണ്ട ഗ്രീൻ കോഫി കുടിച്ചോളൂ

 Image Courtesy: Unsplash 

വറുക്കാത്ത പച്ചനിറത്തിലുള്ള കാപ്പികുരുവിൽ നിന്നാണ്  ഗ്രീൻ കോഫി തയ്യാറാക്കുന്നത്. എന്നാൽ ഈ കാപ്പിക്കുരുവിന് നിരവധി പ്രത്യേകതകളുണ്ട്.

ഗ്രീൻ കോഫി

ഇതിൽ ക്ലോറോജെനിക് ആസിഡുകളുണ്ട്. ഇവയ്ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ, ഇത് ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

ക്ലോറോജെനിക് 

കാപ്പികുരു വറുത്താൽ ക്ലോറോജെനിക് ആസിഡിന്റെ അളവിൽ കുറയുന്നു. അതിനാലാണ് സാധാരണ കാപ്പി കുടിക്കുന്നവർക്ക് ശരീരഭാരം കുറയാനുള്ള സാധ്യതയില്ല.

കാപ്പി

സാധാരണ കാപ്പിയെ അപേക്ഷിച്ച് ​ഗ്രീൻ കോഫിയിൽ കഫീൻ്റെ അളവ് വളരെ കുറവാണ്. അതിനാൽ ആരോ​ഗ്യ ​ഗുണങ്ങളും വളരെയധികമാണ്.

കഫീൻ

ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ​ഗ്രീൻ കോഫി വളരെ നല്ലതാണ്.

വിശപ്പ്

മുതിർന്നവരിൽ ഉണ്ടാകുന്ന ചെറിയ ഓർമ്മക്കുറവുകൾ നികത്തി ഓർമ്മ ശക്തി മെച്ചപ്പെടുത്തുന്നതിനും ഗ്രീൻ കോഫി വളരെയധികം ഗുണകരമാണ്.

 ഓർമ്മ ശക്തി

ഇതിനോടൊപ്പം മധുരപലഹാരങ്ങൾ കഴിക്കുകയാണെങ്കിൽ, അത് ഗ്രീൻ കോഫിക്ക് എതിരായി പ്രവർത്തിക്കും. കൂടാതെ വിപരീത ഫലമാകും ഉണ്ടാവുക.

മധുരപലഹാരം

ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ഗ്രീൻ കോഫി ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ്. അതിനാൽ ധൈര്യമായി കുടിച്ചോളൂ.  

ചർമ്മത്തിനും