29 JULY 2025

TV9 MALAYALAM

സവാള ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നത് എന്തുകൊണ്ട്?

 Image Courtesy: Unsplash 

ദിവസേനയുള്ള പാചകത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സവാള. രുചിയുടെ കാര്യത്തിൽ മാത്രമല്ല, ആരോഗ്യപരവും പോഷകപരവുമായ ഒന്നാണ് ഇത്.

സവാള

ഉള്ളിയിൽ ക്വെർസെറ്റിൻ പോലുള്ള ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു, വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും.

ആന്റിഓക്‌സിഡന്റ്

ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ തടയാൻ സഹായിക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി  

ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും, രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ഹൃദയത്തിന് ഗുണം ചെയ്യും.

ഹൃദയാരോഗ്യം

ഉള്ളിയിലെ സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും, ഇത് പ്രമേഹരോഗികൾക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും.

രക്തത്തിലെ പഞ്ചസാര  

ഉള്ളിയിൽ പ്രീബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്, ഇത് നല്ല കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ദഹനം മെച്ചപ്പെടുത്തും

ഉള്ളി അസ്ഥികളെ ശക്തിപ്പെടുത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

അസ്ഥികളുടെ ആരോഗ്യം

ഉള്ളിക്ക് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും, തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കാനുമുള്ള മികച്ച ​ഗുണങ്ങളുണ്ട്.

ആരോഗ്യം