1 February 2026
Aswathy Balachandran
Image Courtesy: Unsplash/ Getty
ബി.സി. 2737-ൽ ചൈനീസ് ചക്രവർത്തി ഷെൻ നോങ് തിളച്ച വെള്ളത്തിൽ അവിചാരിതമായി വീണ ഇലകൾ കുടിച്ചതോടെയാണ് ഗ്രീൻ ടീയുടെ ചരിത്രം ആരംഭിക്കുന്നത്.
തുടക്കകാലത്ത് ഗ്രീൻ ടീ ഒരു സാധാരണ പാനീയമായിരുന്നില്ല, മറിച്ച് പലതരം ശാരീരിക അസ്വസ്ഥതകൾക്കുള്ള മികച്ച മരുന്നായാണ് പുരാതന ചൈനയിൽ ഉപയോഗിച്ചിരുന്നത്.
എ.ഡി 618-907 കാലഘട്ടത്തിൽ തേയില ഇലകൾ ആവിയിൽ വാട്ടി ഉണക്കി കട്ടകളാക്കി സൂക്ഷിക്കുന്ന രീതി നിലവിൽ വന്നു.
ചൈന സന്ദർശിച്ച ജാപ്പനീസ് ബുദ്ധസന്യാസിമാരാണ് ഗ്രീൻ ടീയുടെ വിത്തുകളും സംസ്കരണ രീതിയും ജപ്പാനിലേക്ക് എത്തിച്ചത്.
തേയില ഇലകൾ പൊടിച്ച് വെള്ളത്തിൽ കലക്കി പതപ്പിച്ചു കുടിക്കുന്ന രീതി സോങ് രാജവംശത്തിന്റെ കാലത്താണ് പ്രചാരത്തിലായത്, ഇതാണ് വിഖ്യാതമായ 'മാച്ച' ഗ്രീൻ ടീ.
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ്, ഡച്ച് വ്യാപാരികൾ വഴിയാണ് ഗ്രീൻ ടീ ചൈനയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് എത്തുന്നത്.
കടൽ വഴിയുള്ള നീണ്ട യാത്രകളിൽ ഗ്രീൻ ടീ നശിച്ചുപോകാൻ സാധ്യതയുള്ളതിനാലാണ് പാശ്ചാത്യ രാജ്യങ്ങളിൽ കൂടുതൽ കാലം കേടുകൂടാതെയിരിക്കുന്ന ബ്ലാക്ക് ടീയ്ക്ക് പ്രചാരമേറിയത്.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കുടിക്കുന്നതും ശാസ്ത്രീയമായി ഏറ്റവുമധികം പഠനങ്ങൾ നടന്നതുമായ ആരോഗ്യ പാനീയമാണ് ഗ്രീൻ ടീ.