6 February 2026
Aswathy Balachandran
Image Courtesy: Getty
ഗ്രീൻടീ കുടിച്ചിട്ടും ഉദ്ദേശിച്ച ഫലം കിട്ടുന്നില്ലേ? എങ്കിൽ ഇനി ഇക്കാര്യങ്ങൾ കൂടി ഒന്നു ശ്രദ്ധിച്ച് കുടിച്ചു നോക്കൂ...
അസിഡിറ്റി ഒഴിവാക്കാൻ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുക.
അമിത ഉപയോഗം ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠയ്ക്കും കാരണമാകും.
ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് മാത്രം കുടിക്കുക (ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെടാതിരിക്കാൻ).
ഉറക്കം തടസ്സപ്പെടാതിരിക്കാൻ കിടക്കുന്നതിന് തൊട്ടുമുമ്പ് കുടിക്കുന്നത് ഒഴിവാക്കുക.
വെള്ളം തിളച്ച ശേഷം ചൂട് അല്പം കുറഞ്ഞുവരുമ്പോൾ മാത്രം ടീ ബാഗ് ഉപയോഗിക്കുക.
സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം മാത്രം ഗ്രീൻ ടീ കുടിക്കുക.
ഗുണവും രുചിയും ലഭിക്കാൻ ഒരു ടീ ബാഗ് ഒരു തവണ മാത്രം ഉപയോഗിക്കുക.