11 JUNE 2025

ASWATHY BALACHANDRAN

Image Courtesy: Getty Images

ഹരിത ഗൃഹപ്രഭാവത്തിന് ഗ്രീൻഹൗസുമായി എന്ത് ബന്ധം? 

1901-ൽ നിൽസ് ഗുസ്താഫ് എക്കോം എന്ന ശാസ്ത്രജ്ഞൻ ഉപയോഗിച്ചതാണ് ഈ പദം. 

പേരിന്റെ വേര്

ആ​ഗോളതാപനമാണ് ഭൂമിയിൽ ചൂടുകൂടാൻ കാരണം. അതിനു പിന്നിൽ ഹരിത​ഗൃഹ പ്രഭാവമാണെന്ന് നമുക്കറിയാം. 

ആ​ഗോള താപനം

ഹരിത​ഗൃഹത്തിന് ​ഗ്രീൻ ഹൗസുമായി യാതൊരു ബന്ധവും നേരിട്ടില്ല, പക്ഷെ ബന്ധമുണ്ട് താനും 

ഹരി​തഗൃഹം

ചൂടും വെളിച്ചവും തണുപ്പുമെല്ലാം നിയന്ത്രിച്ച് കൃഷി ചെയ്യുന്നതിനായി തയ്യാറാക്കുന്നതാണ് ​ഗ്ലാസ് ​ഗ്രീൻഹൗസ്. ഇതിന്റെ ചില സ്വഭാവങ്ങളാണ് ഈ പ്രതിഭാസത്തിനുള്ളത്. 

ഗ്രീൻ ഹൗസ് 

സൂര്യനിൽ നിന്നുള്ള ചൂട് ഭൂമിയിലേക്ക് എത്തുന്നു. ഇതിൽ ഒരു ഭാഗം ഭൂമിയുടെ ഉപരിതലം ആഗിരണം ചെയ്യുകയും ചൂടാക്കുകയും ചെയ്യുന്നു.

സൂര്യൻ

ചൂടായ ഭൂമി ഈ ചൂട് ഇൻഫ്രാറെഡ് കിരണങ്ങളായി അന്തരീക്ഷത്തിലേക്ക് തിരികെ വിടുന്നു. പക്ഷെ ചില വാതകങ്ങൾ ഭൂമിയിൽ ആ ചൂടിനെ പിടിച്ചു നിർത്തും

 വാതകങ്ങൾ

അങ്ങനെ ഭൂമി ഒരു ഗ്രീൻ ഹൗസ് പോലെ ചൂടിനെ അതിനുള്ളിൽ പിടിച്ചു നിർത്തുന്ന ഗ്രീൻഹൗസ് എഫക്ട് കൊണ്ട് ചൂട് കൂടുന്നു. 

 ഗ്രീൻഹൗസ് എഫക്ട്

ഈ പ്രഭാവം ഇല്ലെങ്കിൽ ഭൂമി തണുത്തുറഞ്ഞു പോയെനെ. പക്ഷെ ഇത് കൂടുതലാകുന്നതാണ് പ്രശ്നം. അത് ചൂടു കൂടാൻ കാണമാകുന്നു. 

ഇല്ലെങ്കിലും പ്രശ്നം