07 FEB 2026
NEETHU VIJAYAN
Image Courtesy: Getty Images
കൂടുതൽ നാരങ്ങ ലഭിക്കുമ്പോൾ അവ സൂക്ഷിക്കാൻ അല്പം ബുദ്ധിമുട്ടാണ്. ചിലപ്പോൾ കേടാകാനുള്ള സാധ്യതയുമുണ്ട്. നാരങ്ങനീര് സൂക്ഷിക്കാന്ന് വച്ചാ കയിക്കുകയും ചെയ്യും.
നാരങ്ങാനീര് കേടുകൂടാതെയും കൈപ്പില്ലാതെയും സൂക്ഷിക്കാൻ ഇതാ ചില എളുപ്പവഴികൾ നോക്കാം. ഇങ്ങനെ ചെയ്താൽ എപ്പോൾ വേണമെങ്കിലും നാരങ്ങ വെള്ളം കുടിക്കാം.
നാരങ്ങയുടെ നീര് പിഴിയുന്നതിന് മുമ്പ് അവയിലെ കുരു പൂർണ്ണമായും നീക്കം ചെയ്യുന്നത് കൈപ്പ് കുറയ്ക്കാൻ സഹായിക്കും. കൈകൊണ്ട് കളയരുത്.
കൂടുതൽ നാരങ്ങ ലഭിക്കുമ്പോൾ നീരെടുത്ത് ഐസ് ക്യൂബ് ട്രേയിൽ വെച്ച് ഫ്രീസ് ചെയ്താൽ ആവശ്യാനുസരണം നിങ്ങൾക്ക് ഉപയോഗിക്കാം.
നാരങ്ങാനീര് സൂക്ഷിക്കുമ്പോൾ പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കി ചില്ലു കുപ്പികളിൽ സൂക്ഷിക്കുന്നത് രുചി മാറാതെ ഇരിക്കാൻ സഹായിക്കും.
തിളച്ച വെള്ളത്തിലേക്ക് നേരിട്ട് നാരങ്ങാനീര് ഒഴിക്കുന്നത് ഒഴിവാക്കുക. ഇത് കൈപ്പ് വർദ്ധിപ്പിക്കും. കൂടാതെ ഫ്രിഡ്ജിൽ നിന്ന് അധിക നേരം പുറത്ത് വയ്ക്കരുത്.
സൂക്ഷിച്ചുവെക്കുന്ന നീരിൽ ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് കൈപ്പ് ഒഴിവാക്കാനും കൂടുതൽ കാലം ഫ്രഷ് ആയി ഇരിക്കാനും സഹായിക്കും.