26 February 2026

Aswathy Balachandran

പേരയ്ക്കയ്ക്ക് ആപ്പിളിനേക്കാൾ ​ഗുണമുണ്ടോ ? 

Image Courtesy: Unsplash/ Getty

പോഷകഗുണങ്ങളുടെ കാര്യത്തിൽ ആപ്പിളിനെ വെല്ലാൻ സാധാരണക്കാരന്റെ ആപ്പിൾ എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം പേരയ്ക്കയ്ക്ക് സാധിക്കുമെന്നാണ് പറയപ്പെടുന്നത്. 

പേരയ്ക്

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന വൈറ്റമിൻ സി-യുടെ കാര്യത്തിൽ പേരയ്ക്ക ആപ്പിളിനേക്കാൾ മുന്നിലാണ്. ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി ഇതിലുണ്ട്.

വൈറ്റമിൻ സി 

ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും ആവശ്യമായ നാരുകൾ ആപ്പിളിനേക്കാൾ കൂടുതൽ അടങ്ങിയിരിക്കുന്നത് പേരയ്ക്കയിലാണ്.

നാരുകൾ 

രണ്ട് പഴങ്ങൾക്കും കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് ആണെങ്കിലും, പേരയ്ക്കയിലെ ഉയർന്ന ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാൻ സഹായിക്കുന്നു.

പ്രമേഹം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് രണ്ട് പഴങ്ങളും മികച്ചതാണ്. എങ്കിലും ആപ്പിളിനെ അപേക്ഷിച്ച് പേരയ്ക്കയിൽ കാലറി താരതമ്യേന കുറവാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

കാലറി

വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കാഴ്ചശക്തി വർധിപ്പിക്കാൻ പേരയ്ക്ക മികച്ചൊരു ഔഷധമാണ്.

കാഴ്ചശക്തി

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ പേരയ്ക്ക ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

രക്തസമ്മർദ്ദം

ആപ്പിളിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ ഫലപ്രദമാണ്.

കൊളസ്ട്രോൾ