28 March 2026
Aswathy Balachandran
Image Courtesy: Getty
ഏപ്രിൽ മാസം എത്തിക്കഴിഞ്ഞു. ഈ വിഷുവിന് നമ്മുടെ അടുക്കളത്തോട്ടത്തിൽ നിന്നു പറിക്കുന്ന പച്ചക്കറികൾ ഉപയോഗിച്ച് സദ്യ വച്ചാലോ.
വളരെ ചുരുങ്ങിയ സമയം കൊണ്ട് വിഷു ആകുമ്പോഴേക്കും കായ് ഫലം തരുന്ന ചില കൃഷികൾ പരിചയപ്പെടാം
വേനൽ മഴ കൂടി പെയ്തതോടെ കൃഷി ഇനി എളുപ്പമായിരിക്കും. മഴ പെയ്തു ഭൂമി തണുത്തിരിക്കുന്നതിനാൽ പ്രത്യേകം നനയ്ക്കേണ്ട ആവശ്യമില്ല
ചെറിയ ചട്ടികളിലും ചാക്കുകളിലും നടാൻ കഴിയുന്ന ചുരക്കയാണ് ഇതിൽ പ്രധാനം. ഒരു കുഞ്ഞു പന്ത്രണ്ട് കൊടുത്താൽ അത് വേഗം പടർന്ന് കായഫലം തരും
പറമ്പിന്റെ ഏതെങ്കിലും അരികിലും ചാക്കുകളിലും വെറുതെ പാകിയാൽ വേഗം ഫലം തരുന്ന ഒന്നാണ് വെണ്ട
കീടശല്യം ഇല്ലാതെ ഇപ്പോൾ കൃഷി ചെയ്യാവുന്ന ഒന്നാണ് പാവൽ. വിഷു ആവുമ്പോഴേക്കും കായും പറിക്കാം
ജൂലൈ ഒഴിച്ചുള്ള എല്ലാ മാസങ്ങളിലും ചെയ്യാവുന്ന ഒന്നാണ് തക്കാളി കൃഷി. വീട്ടിൽ വാങ്ങുന്ന തക്കാളിയിൽ നിന്ന് അരിയെടുത്ത് പാകിയാലും മതി.
വർഷം മുഴുവൻ ഗുണഫലം കിട്ടുന്ന എല്ലാ ദിവസവും ആവശ്യമുള്ള ഒന്നാണ് മുളക് ഇത് നട്ടാൽ എന്നും മുളക് പറിക്കാം.