20 November 2026

ASHLI C

ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തേണ്ട വഴിപാടുകൾ! 

PHOTO: SOCIAL MEDIA

സകല പാപങ്ങളിൽ നിന്നും മോക്ഷം ലഭിക്കുന്ന ഏകാദശിയാണ് ഗുരുവായൂർ ഏകാദശി.  ഈ ദിവസത്തിൽ നടത്തേണ്ട വഴിപാടുകളാണ് ചുവടെ.

ഗുരുവായൂർ ഏകാദശി

സമ്പത്ത്, ഐശ്വര്യം, കുടുംബത്തിലെ സമാധാനം എന്നിവ ലഭിക്കാൻ പാൽപ്പായസം വഴിപാടായി നടത്തുന്നത് ഉത്തമം.

പാൽപ്പായസം

രോഗശാന്തി, മനോബലം, ആത്മീയ ഉന്നതി എന്നിവ കൈവരിക്കുവാൻ തുളസിമാല വഴിപാട് നടത്തുന്നത് നല്ലതാണ്.

തുളസി മാല

സാമ്പത്തിക പുരോഗതി, ഭാഗ്യം, തൊഴിൽ വിജയം എന്നിവയ്ക്ക് വേണ്ടി ഭാഗ്യസൂക്ത അർച്ചന നടത്താം.

ഭാഗ്യസൂക്ത അർച്ചന

ആഗ്രഹസാഫല്യം, ഐശ്വര്യം, ദോഷ നിവാരണം എന്നിവ ഫലമായി ലഭിക്കുന്നതിന് പുരുഷസൂക്ത  അർച്ചന നടത്താം.

പുരുഷസൂക്ത അർച്ചന

സന്താന സൗഭാഗ്യം, ദാമ്പത്യ ഐക്യം, തടസ്സങ്ങൾ നീക്കൽ എന്നിവയ്ക്ക് അപ്പം അല്ലെങ്കിൽ അട വഴിപാട് നിവേദ്യം നൽകുന്നത് നല്ലതാണ്.

അപ്പം/ അട 

കുട്ടികളുടെ ബുദ്ധിവികാസം, ആരോഗ്യം, സന്തോഷം എന്നിവയ്ക്കായി വെണ്ണ നിവേദ്യം സമർപ്പിക്കുന്നതും വളരെ നല്ലതാണ്. 

വെണ്ണ നിവേദ്യം

ജീവിതത്തിൽ നിന്നും അജ്ഞാനത്തെയും തിന്മയെയും അകറ്റി ജ്ഞാനം വർധിപ്പിക്കാനും ഐശ്വര്യം വർദ്ധിപ്പിക്കാനും ഉത്തമമാണ്.

നെയ്യ് വിളക്ക്