മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. എന്നാൽ ചില ശീലങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.
വൃക്കകളുടെ പ്രവർത്തനത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ വെള്ളം കുടിക്കാതിരിക്കുന്ന ശീലം ഉപേക്ഷിക്കുക.
നമ്മൾ നിത്യജീവിതത്തിൽ ഉപയോ ഗിക്കുന്ന സോഡ പോലുള്ള സോഫ്റ്റ് ഡ്രിങ്കിന്റെ അമിത ഉപയോഗവും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു.
മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
അമിത ഭാരമുള്ളവർക്ക് വൃക്കകളുടെ ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. അതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് നിർത്തുക, ശരീരഭാരവും നിയന്ത്രിക്കുക.
വ്യായാമ കുറവ് വൃക്കകളുടെ ആരോഗ്യത്തിനെ ബാധിക്കാൻ സാധ്യതയുണ്ട്. അത് കൊണ്ട് വൃക്കയുടെ ആരോഗ്യത്തിന് വ്യായാമം ചെയ്യുന്നത് നല്ലതാണ്.
പതിവായി ഉറങ്ങാതിരിക്കുന്ന ശീലം കുറയ്ക്കുക. രാത്രി കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ എങ്കിലും ഉറങ്ങാൻ ശ്രദ്ധിക്കണം.