13 OCT 2025

TV9 MALAYALAM

നിറം കണ്ട് വാങ്ങാതെ പോകല്ലേ... ഈ പഴങ്ങൾക്കുണ്ട് ആരോ​ഗ്യ ​ഗുണം

 Image Courtesy: Getty Images

വ്യത്യസ്തമായ നിറത്തിലും, ആകൃതിയിലും വിപണിയിൽ പലതരം പഴങ്ങളുണ്ട്. ഓരോന്നിനും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്.

പഴങ്ങൾ

ലൈക്കോപീൻ, ഫ്ലേവനോയ്ഡ്, ആന്തോസയാനിൻ, കരോട്ടിനോയിഡ് തുടങ്ങിയ സംയുക്തങ്ങളിൽ നിന്നാണ് പഴങ്ങൾക്ക് ചുവന്ന നിറം ലഭിക്കുന്നത്.

ചുവന്ന പഴങ്ങൾ

ഇത് ഫ്രീ റാഡിക്കലുകളെ നിയന്ത്രിക്കുകയും, ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഹൃദയത്തിൻ്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.  

ഗുണങ്ങൾ

കരോട്ടിനോയിഡുകളിൽ നിന്നുമാണ് ചില പഴങ്ങൾക്ക് ഓറഞ്ചും മഞ്ഞയും നിറങ്ങൾ ലഭിക്കുന്നത്. ഇവ ശരീരത്തിൽ എത്തുമ്പോൾ വിറ്റാമിൻ എ ആയി മാറുന്നു.

ഓറഞ്ച്, മഞ്ഞ  

ഈ ​ഗുണങ്ങൾ കണ്ണുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു.  

കണ്ണുകൾക്ക്

 ക്ലോറോഫിൽ, ഇൻഡോൾ, വിറ്റാമിൻ ബി9 എന്നിവ അടങ്ങിയതാണ് പച്ച നിറത്തിലുള്ള പഴങ്ങൾ. ഇത് രക്തക്കുഴലിന്റെയും കോശങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തും.

പച്ച നിറം

അതുപോലെ ക്യാൻസർ പ്രതിരോധ സംവിധാനങ്ങളെ പിന്തുണയ്ക്കുന്നു. അതുകൊണ്ട് കിവി, പച്ച ആപ്പിൾ, മുന്തിരി, അവോക്കാഡോ എന്നിവ കഴിക്കണം.

കിവി, പച്ച ആപ്പിൾ

തലച്ചോറിന്റെ പ്രവർത്തനം, ഓർമ്മശക്തി,  എന്നിവയെ പിന്തുണയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് പർപ്പിൾ, നീല നിറത്തിലുള്ള പഴങ്ങൾ. 

പർപ്പിൾ, നീല