17 OCT 2025
TV9 MALAYALAM
Image Courtesy: Getty Images
വീട് വൃത്തിയാക്കാൻ പലതരം ക്ലീനറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പ്രകൃതിദത്തമായ രീതിയിൽ ദുർഗന്ധം ഒഴിവാക്കി എങ്ങനെ വൃത്തിയാക്കാൻ സാധിക്കും.
ചായ കുടിക്കാൻ മാത്രമല്ല, കാപ്പിപ്പൊടി കൊണ്ട് പല വസ്തുക്കൾ വൃത്തിയാക്കാനും സാധിക്കും. എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
ഓവനിൽ പറ്റിപ്പിടിച്ച കറയും ദുർഗന്ധവും ഇല്ലാതാക്കാൻ കാപ്പിപ്പൊടി നല്ലതാണ്. ചെറുചൂട് വെള്ളത്തിൽ കാപ്പിപ്പൊടി ചേർത്ത് കഴുകാനുള്ള പാത്രം അതിൽ മുക്കിയെടുക്കുക.
എത്രയൊക്കെ വൃത്തിയാക്കിയാലും ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം നിലനിൽക്കും. ഒരു ബൗളിൽ കുറച്ച് കാപ്പിപ്പൊടി എടുത്ത് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാം.
സവാള, വെളുത്തുള്ളി അരിഞ്ഞ ശേഷം കൈകളിലെ ദുർഗന്ധം നീക്കം ചെയ്യാൻ കാപ്പിപ്പൊടി നല്ലതാണ്. കുറച്ച് കാപ്പിപ്പൊടി എടുത്തതിന് ശേഷം കൈയിൽ നന്നായി തേക്കുക.
പാത്രത്തിൽ പറ്റിപ്പിടിച്ച എണ്ണമയവും കറയും കാപ്പിപ്പൊടി ഉപയോഗിച്ച് എളുപ്പം നീക്കം ചെയ്യാൻ കഴിയുന്നതാണ്.
വൃത്തിയാക്കാനുള്ള പാത്രത്തിൽ ചെറുചൂടുള്ള സോപ്പ് വെള്ളം നിറച്ചതിന് ശേഷം അതിലേക്ക് കാപ്പിപ്പൊടി ചേർക്കുക. ശേഷം ഉരച്ച് കഴുകിയാൽ മതി.
ചില പ്രതലങ്ങളിൽ കാപ്പിപൊടി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കാരണം അതിൻ്റെ കറ പറ്റിപിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ സൂക്ഷിക്കുക.