17 November 2025

Sarika KP

ഹെൽമെറ്റ് മൂലം മുടി കൊഴിയുന്നുണ്ടോ? തടയാം

Image Courtesy: Pinterest

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.

ഹെൽമെറ്റ്

എന്നാൽ പലപ്പോഴും ഹെൽമെറ്റ് വെയ്ക്കുന്നതു കൊണ്ട് മുടി കൊഴിച്ചിൽ വർധിക്കുന്നുവെന്ന് പരാതി നിരവധി ആളുകളും പറയാറുണ്ട്.

മുടി കൊഴിച്ചിൽ

ഹെൽമെറ്റ് ധരിക്കുമ്പോൾ തലയിൽ‌ വിയര്‍പ്പ് തങ്ങി മുടിയിൽ അഴുക്കും താരനും അടിഞ്ഞുകൂടാനും മുടി പെട്ടെന്ന് പൊട്ടിപ്പോകാനും കാരണമാകുന്നു.

വിയര്‍പ്പ് തങ്ങി

ഹെൽമെറ്റ് ധരിക്കുന്നവർ ദിവസവും മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. ഇത് വിയർപ്പ് അടിഞ്ഞു കൂടുന്നതിൽ നിന്ന് സംരക്ഷിക്കും.

മുടി കഴുകി വൃത്തിയാക്കുക

ഹെല്‍മെറ്റ് വയ്ക്കുന്നതിന് മുന്‍പ് ഒരു കോട്ടണ്‍ തുണികൊണ്ട് മുടി മൂടിയ ശേഷം ഹെല്‍മെറ്റ് വെയക്കുന്നതാണ് നല്ലത്.

 തുണികൊണ്ട് മുടി മൂടുക

നനഞ്ഞ മുടിയിൽ ഹെൽമെറ്റ് ധരിക്കുന്നത് ഒഴിവാക്കുക. ഇത് കൂടാതെ ഹെൽമെറ്റ് വൃത്തിയായി സൂക്ഷിക്കുക.

നനഞ്ഞ മുടിയിൽ

ആഴ്ചയിൽ ഒരിക്കൽ കറ്റാർ വാഴ ജെൽ തലയോട്ടിയിൽ പുരട്ടിയ ശേഷം കഴുകുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

കറ്റാർ വാഴ ജെൽ

മറ്റൊരാളുടെ ഹെൽമെറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.  തലയിൽ ഇറുകിയിരിക്കുന്ന ഹെൽമെറ്റ് മുടി പൊട്ടിപോകാൻ കാരണമാകും.

മറ്റൊരാളുടെ ഹെൽമെറ്റ്