Abdul Basith
Pic Credit: Unsplash
Abdul Basith
03 February 2026
മുടിവളർച്ച വർധിപ്പിക്കാൻ സഹായിക്കുന്ന ചില വിത്തുകളുണ്ട്. ഈ വിത്തുകൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ മുടിവളർച്ച മെച്ചപ്പെടും.
ഒമേഗ 3 ഫാറ്റി ആസിഡും ലിഗ്നനും ധാരാളമായി അടങ്ങിയ വിത്താണ് ഫ്ലാക്സ് സീഡ്. ഇത് മുടിയുടെ കരുത്ത് വർധിപ്പിക്കാൻ സഹായിക്കും.
സിങ്ക്, അയൺ, മഗ്നീഷ്യം തുടങ്ങിയവയാണ് മത്തങ്ങവിത്തിൽ അടങ്ങിയിരിക്കുന്നത്. ഇത് മുടി കൊഴിച്ചിൽ തടഞ്ഞ് മുടിയുടെ കരുത്ത് വർധിപ്പിക്കും.
ഉലുവയിലെ പ്രോട്ടീൻ, ലെസിത്തിൻ എന്നിവയും കേശാരോഗ്യത്തിന് സഹായിക്കുന്നതാണ്. താരൻ അകറ്റി മുടിവളർച്ച മെച്ചപ്പെടുത്താൻ ഉലുവയ്ക്ക് കഴിയും.
ചിയ സീഡ്സിലെ പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്സ്, ഫൈബർ തുടങ്ങിയ ഘടകങ്ങൾ മുടിയ്ക്ക് തിളക്കവും തലയോട്ടിക്ക് ഹൈഡ്രേഷനും നൽകും.
സൂര്യകാന്തി വിത്തിൽ സെലനിയവും വൈറ്റമിൻ ഇയും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് മുടിവളർച്ച മെച്ചപ്പെടുത്തും.
അയൺ, കാൽഷ്യം, സിങ്ക്, വൈറ്റമിൻ ബി എന്നിവയൊക്കെ അടങ്ങിയ കറുത്ത എള്ള് മുടിയുടെ കട്ടി വർധിപ്പിച്ച് മുടിവളർച്ച പരിപോഷിപ്പിക്കും.
കരിംജീരകത്തിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റ്സ് മുടി പൊട്ടുന്നതിൽ നിന്ന് തടയും. മുടിയ്ക്ക് കട്ടി വർധിക്കാനും ഇത് സഹായിക്കും.