03 February 2026

SHIJI MK

പൂപ്പല്‍ പിടിച്ച തേങ്ങ കളയല്ലേ; ഈ ടിപ്പ് പരീക്ഷിച്ചാല്‍ മതി

Image Credit: Getty Images

തേങ്ങ മുറിച്ചുകഴിഞ്ഞാല്‍ പിന്നെ അധികകാലം സൂക്ഷിക്കാന്‍ സാധിക്കാറില്ല. പൂപ്പല്‍ കയറുന്നതും പെട്ടെന്ന് ചീഞ്ഞുപോകുന്നതുമെല്ലാം ഉണ്ടാകും. പൂപ്പല്‍ പിടിച്ചത് ഉപയോഗിക്കാനും പാടില്ല, ഇതില്ലാതാക്കാന്‍ എന്ത് ചെയ്യാം?

തേങ്ങ

ദിവസങ്ങളോളമല്ല മാസങ്ങളോളം തേങ്ങ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് നിങ്ങള്‍ക്കറിയാമോ? അതിനായി കുറച്ച് സിമ്പിള്‍ ട്രിക്കുകള്‍ പ്രയോഗിച്ചാല്‍ മതി.

കേടാകില്ല

തേങ്ങ മുറിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ അതിന്റെ എല്ലാ ഭാഗത്തും അതായത് വെളുത്ത നിറത്തിലുള്ള ഭാഗങ്ങളില്‍ ഉപ്പ് പുരട്ടികൊടുത്താല്‍ പൂപ്പല്‍ പിടിക്കില്ല.

ഉപ്പ്

ചിരകിയെടുത്ത തേങ്ങ ഈര്‍പ്പമില്ല സിപ്ലോക്ക് കവറുകളിലോ അല്ലെങ്കില്‍ എയര്‍ ടൈറ്റ് കണ്ടെയ്‌നറുകളിലോ വേണം സൂക്ഷിക്കാന്‍. ഇതിന് ശേഷം ഫ്രീസറില്‍ സൂക്ഷിക്കാവുന്നതാണ്.

ഈര്‍പ്പം

മുറിച്ച തേങ്ങയുടെ ഉള്‍ഭാഗത്ത് അല്‍പം വിനഗര്‍ പുരട്ടുന്നതും കേടുവരാതിരിക്കാന്‍ സഹായിക്കും. ഇത് വായുവിലുള്ള ബാക്ടീരിയകളെ തടയാന്‍ വളരെ നല്ലതാണ്.

വിനഗര്‍

തേങ്ങ ചിരകാതെ സൂക്ഷിക്കുകയാണെങ്കില്‍ ഒരു പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് അതില്‍ തേങ്ങയുടെ മുറിഭാഗം മുങ്ങുന്ന രീതിയില്‍ വെച്ചാല്‍ കുറേകാലം സൂക്ഷിക്കാം.

വെള്ളം

ഈ വെള്ളം ഇങ്ങനെ ഒരുപാട് കാലം വെക്കുന്നത് നല്ലതല്ല. അതിനാല്‍ മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ തേങ്ങ സൂക്ഷിച്ചിരിക്കുന്ന വെള്ളം മാറ്റി കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

മാറ്റണം

ചിരകിയ തേങ്ങ ഫ്രിഡ്ജില്‍ വെക്കുന്ന സമയത്ത് അതിലേക്ക് അല്‍പം നാരങ്ങാനീര് ചേര്‍ത്ത് കൊടുക്കുന്നത് നിറമം മാറാതെയും ദുര്‍ഗന്ധം വരാതെയും ഇരിക്കുന്നതിന് സഹായിക്കും.

നാരങ്ങ