2 February 2026

Jayadevan A M

ഒരു ദിവസം പരമാവധി എത്ര പപ്പടം കഴിക്കാം?

Image Courtesy: Getty Images

മലയാളികള്‍ക്ക് ഏറെ പ്രിയമാണ് പപ്പടം. ചിലര്‍ക്ക് ഊണിന് പപ്പടം നിര്‍ബന്ധമാണ്‌. അതീവ രുചികരമാണ് പപ്പടം.

പപ്പടം

രുചികരമെങ്കിലും പപ്പടം ഒരുപാട് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഒരു ദിവസം പരമാവധി എത്ര കഴിക്കാമെന്ന് നോക്കാം

പരമാവധി 

കേടുകൂടാതെ ഇരിക്കാനും രുചിക്കുമായി പപ്പടത്തില്‍ ധാരാളം ഉപ്പ് ചേർക്കാറുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും

ഉപ്പ്‌

പപ്പടത്തില്‍ അപ്പക്കാരം ചേര്‍ക്കാറുണ്ട്. ഇത് അമിതമായാല്‍ അത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നതാണ് പ്രശ്‌നം

അപ്പക്കാരം

എണ്ണയില്‍ കാച്ചിയെടുക്കുന്ന പപ്പടത്തില്‍ കലോറി കൂടുതലാണ്. ഇത് അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല

കൊഴുപ്പ്

ആരോഗ്യമുള്ള ഒരാള്‍ ഒന്നോ രണ്ടോ പപ്പടം കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ അമിതമായി ഉപയോഗിക്കരുത്‌

എത്ര കഴിക്കാം?

രക്തസമ്മർദ്ദം ഉള്ളവർ, ഹൃദ്രോഗികൾ, വൃക്കരോഗികൾ തുടങ്ങിയവര്‍ പപ്പടം അമിതമായി കഴിക്കരുത്‌. നിയന്ത്രണം പാലിക്കണം

ശ്രദ്ധിക്കേണ്ടവര്‍

ഭക്ഷണക്രമത്തിന്റെ കാര്യത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കുക. ഈ വെബ്‌സ്റ്റോറി മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല

ഡോക്ടര്‍