12 January 2026
Jayadevan A M
Image Courtesy: PTI
പൊങ്കല്‍ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് തമിഴ്‌നാട്. കേരളത്തില്‍ അത്ര ആഘോഷിക്കുന്നില്ലെങ്കിലും പൊങ്കല്‍ മലയാളികള്‍ക്കും സുപരിചിതമാണ്
തമിഴ്‌നാടിന്റെ സാംസ്‌കാരിക ഉത്സവമാണ് പൊങ്കല്‍. ഇത്തവണത്തെ പൊങ്കല്‍ ആഘോഷത്തിന്റെ പ്രധാന ദിവസങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
പൊങ്കല്‍ ആഘോഷങ്ങള്‍ ജനുവരി 13 മുതല്‍ ആരംഭിക്കുമെങ്കിലും, പ്രധാന ആഘോഷമായ 'തൈ പൊങ്കല്‍' ജനുവരി 14നാണ്.
ജനുവരി 13 നാണ് ബോഗി പൊങ്കല്‍ ആഘോഷിക്കുന്നത്. പഴയതും ആവശ്യമില്ലാത്തതുമായ സാധനങ്ങൾ തീയിലിട്ട് നശിപ്പിക്കുന്ന ദിവസമാണിത്.
തൈ പൊങ്കൽ ആണ് ആഘോഷങ്ങളിലെ പ്രധാന ദിവസം. ഇത്തവണ ജനുവരി 14ന് ആഘോഷിക്കുന്നു. ഈ ദിവസം സൂര്യഭഗവാനെ ആരാധിക്കുന്നു
കാർഷിക വൃത്തിയിൽ സഹായിക്കുന്ന കന്നുകാലികളെ ആരാധിക്കുന്ന ദിവസമായ മാട്ടു പൊങ്കല്‍ ഇത്തവണ ജനുവരി 15നാണ്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന ദിവസമാണ് 'കാണും പൊങ്കൽ'. ഇത്തവണത്തെ കാണും പൊങ്കല്‍ ജനുവരി 16നാണ്.
നാല് ദിവസം പൊങ്കല്‍ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കുന്നു. സൂര്യഭഗവാനോടുള്ള നന്ദി പ്രകടിപ്പിക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ് ഈ വിളവെടുപ്പ് ഉത്സവം