22 May 2025
ASWATHY BALACHANDRAN
Image Courtesy: unsplash
ലോകമെമ്പാടും നിരവധി ആരാധകരുണ്ട് ഹാരി പോട്ടർക്കും കൂട്ടുകാർക്കും. ഇതിലെ സ്വപ്ന സമാനമായ ലൊക്കേഷൻ അങ്ങ് സ്കോട്ട്ലൻഡിൽ ഉണ്ട്.
ജെ.കെ. റൗളിംഗ് തന്റെ പുസ്തകങ്ങൾ എഴുതുമ്പോൾ ഇവിടുത്തെ പല സ്ഥലങ്ങളും അവരെ സ്വാധീനിച്ചിരുന്നു എന്നാണ് പറയപ്പെടുനനത്.
സിനിമയുടെ പല പ്രധാന ഭാഗങ്ങളും ചിത്രീകരിച്ച സ്ഥലം എന്ന നിലയിൽ ഹാരി പോട്ടർ ആരാധകർക്ക് ഇതൊരു സ്വപ്നഭൂമിയാണ്.
സ്കോട്ട്‌ലൻഡിന് പുരാതനവും സങ്കീർണ്ണവുമായ ചരിത്രമുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ അധിനിവേശത്തിന് ചെറുത്തുനിന്ന ഒരു പ്രദേശമാണിത്.
പല ഗോത്രങ്ങളും രാജ്യങ്ങളും ചേർന്നാണ് ആധുനിക സ്കോട്ട്‌ലൻഡ് രൂപപ്പെട്ടത്.
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാണെങ്കിലും, സ്കോട്ടിഷ് ഗാലിക് , സ്കോട്ട്സ് എന്നിവയും ഇവിടെ സംസാരിക്കുന്ന ഭാഷകളാണ്.
റോബർട്ട് ബേൺസ് , വാൾട്ടർ സ്കോട്ട് , ആർ.എൽ. സ്റ്റീവൻസൺ എന്നിവരെപ്പോലെ പല പ്രമുഖ എഴുത്തുകാരുടെയും ജന്മദേശമാണിത്.
യുകെയിലെ ഏറ്റവും ഉയരം കൂടിയ പർവതം സ്കോട്ട്‌ലൻഡിലെ ബെൻ നെവിസ് ആണ്.