ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് അവക്കാഡോ. ഇത് പതിവായി കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ നോക്കാം.

അവക്കാഡോ

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ മികച്ച ഉറവിടമായ അവക്കാഡോ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

ഹൃദയാരോഗ്യം

വിറ്റാമിനുകളാൽ സമ്പുഷ്ടമായ അവോക്കാഡോ പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഉൾപ്പടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അവക്കാഡോയിൽ ഉണ്ട്.  

തലച്ചോറിന്റെ ആരോഗ്യം

ലയിക്കുന്ന നാരുകൾ കൊണ്ട് സമ്പുഷ്ടമായ അവക്കാഡോ മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ്.

ദഹനം മെച്ചപ്പെടുത്തുന്നു

ഉയർന്ന അളവിൽ നാരുകളും കലോറി കുറവുമുള്ള അവക്കാഡോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും.

ഭാരം നിലനിർത്താൻ

അവക്കാഡോയിലുള്ള ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.

നേത്രാരോഗ്യം

ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിന് അത്യാവശ്യമായ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അവക്കാഡോയിൽ ഉണ്ട്.  

ചർമ്മത്തിന്