ശരീരത്തിലെ ചുളിവുകൾ തടയാനുള്ള ചില മാർഗങ്ങൾ

06 May 2025

Abdul Basith

Pic Credit: Pexels

പ്രായമാവുന്നതിനനുസരിച്ച് ശരീരത്തിലെ ചുളിവുകൾ വർധിക്കും. ഇത് തടയാനുള്ള ചില മാർഗങ്ങളുണ്ട്. ഇതിൽ ചില മാർഗങ്ങൾ നോക്കാം.

ചുളിവുകൾ

പുറത്തിറങ്ങുമ്പോൾ എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കുക. സൂര്യപ്രകാശം ചർമ്മത്തെ നശിപ്പിച്ച് ചുളിവുകൾ വരുത്തും. സൺസ്ക്രീനിലൂടെ ഇത് തടയാം.

സൺസ്ക്രീൻ

പ്രായമാകുന്നതിനനുസരിച്ച് ശരീരം മോയ്സ്ചറൈസ് ചെയ്യേണ്ടതുണ്ട്. ശരീരം നന്നായി മോയ്സ്ചർ ചെയ്യുന്നതിലൂടെ ചുളിവുകൾ തടയാനാവും.

മോയ്സ്ചറൈസർ

ശരീരം എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി ധാരാളം വെള്ളം കുടിയ്ക്കണം. ശരീരത്തിലെ ജലാംശം ചുളിവുകളെ തടയും.

വെള്ളം

ഡയറ്റിൽ ആൻ്റിഓക്സിഡൻ്റ്, ആൻ്റിഇൻഫ്ലമറ്ററി പ്രോപ്പർട്ടികൾ ധാരാളമുള്ള ഭക്ഷണം ഉൾപ്പെടുത്താൻ ശ്രമിക്കണം. ഇത് ചുളിവുകൾ കുറയ്ക്കും.

ഭക്ഷണം

ശരീരത്തിലെ ചുളിവുകൾക്ക് പ്രധാന കാരണമാണ് സ്ട്രെസ്. ഇത് കോർട്ടിസോൾ ലെവൽ വർധിപ്പിച്ച് ചുളിവുകൾക്കുള്ള സാധ്യത വർധിപ്പിക്കും.

സ്ട്രെസ്

പുകവലിയ്ക്കുന്നവരിൽ ചർമ്മത്തിന് വേഗത്തിൽ പ്രായമേറുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പുകവലി പൂർണമായും ഒഴിവാക്കുക.

പുകവലി

അമിത മദ്യപാനവും ഇതേ പ്രശ്നമുണ്ടാക്കും. അമിതമായ മദ്യപാനത്തിലൂടെ ശരീരം പെട്ടെന്ന് ഡീഹൈഡ്രേറ്റാവും. ഇത് ചുളിവുകൾ വർധിപ്പിക്കും. 

മദ്യപാനം