06 MAY 2025
SHIJI MK
Image Courtesy: Freepik
എല്ലാ വീടുകളിലെയും ഫ്രിഡ്ജില്‍ എപ്പോഴും എന്തെങ്കിലും ഭക്ഷണ സാധനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവ ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ കേടായിപ്പോകും.
സവാള, ഉരുളക്കിഴങ്ങ് എന്നിവ ഫ്രിഡ്ജില്‍ വെക്കേണ്ടതില്ല. ക്യാരറ്റ്, റാഡിഷ്, കോളിഫ്‌ളവര്‍ തുടങ്ങിയ പച്ചക്കറികള്‍ വെക്കുകയും വേണം.
പച്ചക്കറികള്‍ ഒരിക്കലും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വെക്കാന്‍ പാടില്ല. പച്ചക്കറികള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം വെക്കുക.
പച്ചക്കറികളില്‍ ഈര്‍പ്പമുണ്ടായാല്‍ പെട്ടെന്ന് കേടുവരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കോളിഫ്‌ളവര്‍, ക്യാരറ്റ്, ഓറഞ്ച്, പേരക്ക എന്നിവ കഴുകാതെ വെക്കാം.
ഫ്രിഡ്ജുകളുടെ വലുപ്പം അനുസരിച്ച് നിരവധി തട്ടുകളുണ്ടായിരിക്കും. അതിനാല്‍ ഓരോ ഭക്ഷണത്തിന്റെയും സ്വഭാവം അനുസരിച്ച് തട്ടുകളില്‍ വെക്കുക.
ഭക്ഷണ സാധനങ്ങള്‍ ഒരിക്കലും ഫ്രിഡ്ജില്‍ തുറന്നുവെക്കരുത്. അത് എളുപ്പത്തില്‍ കേടാകാന്‍ വഴിവെക്കും.
ഭക്ഷണ സാധനങ്ങള്‍ നിങ്ങള്‍ക്ക് പൊതിഞ്ഞ് ഫ്രിഡ്ജില്‍ വെക്കാം. എന്നാല്‍ ഇറുകുന്ന രീതിയില്‍ വെക്കരുത്.