06 MAY 2025

SHIJI MK

Image Courtesy: Freepik

സപ്പോട്ട കഴിക്കാറുണ്ടോ? സൂപ്പറാണ്‌ 

സീസൺ അനുസരിച്ച് ലഭിക്കുന്ന ഒട്ടനവധി പഴങ്ങൾ ഉണ്ട്. ഇവ ശരീരത്തിന് വളരെ മികച്ചതാണ്. അക്കൂട്ടത്തിൽ ഒന്നാണ് സപ്പോട്ട.

സപ്പോട്ട

പലർക്കും ഇതിൻ്റെ രുചി ഇഷ്ടപെടാറില്ല. എന്നാലും ഷേക്ക് അടിച്ചും എല്ലാവരും സപ്പോട്ട കഴിക്കാറുണ്ട്.

രുചി

രുചിയുടെ കാര്യത്തിൽ അൽപ്പം പിന്നിൽ ആണെങ്കിലും ഇവ കഴിക്കുന്നത് കൊണ്ട് ഒട്ടനവധി ഗുണങ്ങളുണ്ട്.

ആരോഗ്യം

സപ്പോട്ടയിൽ ധാരാളം അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് സഹായിക്കുന്നു.

ഫൈബർ

കൂടാതെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സപ്പോട്ട ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

ശരീരഭാരം

നിങ്ങൾക്ക് എപ്പോഴെങ്കിലും ക്ഷീണവും അലസതയും തോന്നുകയാണെങ്കിൽ അപ്പോൾ സപ്പോട്ട കഴിച്ചാൽ ഊർജം ലഭിക്കും.

ക്ഷീണം

വൈറ്റമിൻ സി, എ, ഇ എന്നിവ ധാരാളമായി അടങ്ങിയ സപ്പോട്ട നമ്മുടെ ചർമത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെ നല്ലതാണ്.

ചർമം