18 May 2025
NANDHA DAS
Image Courtesy: Freepik
പലർക്കും കഴിക്കാൻ മടിയുള്ള ഒരു ഭക്ഷണമാണ് കാബേജ്. എന്നാൽ, ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒരു ഇലക്കറിയാണിത്.
പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് കാണപ്പെടാറുണ്ട്. ഇത് കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ നോക്കാം.
കലോറി കുറഞ്ഞ കാബേജ് പതിവായി കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ സി ധാരാളം അടങ്ങിയ കാബേജ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
കാബേജ് പതിവായി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള കാബേജ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള കാബേജ് പതിവാക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും സഹായിക്കും.
കാബേജിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളെ അകറ്റി ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.