18 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
നിരവധി ആരോഗ്യ ഗുണമുള്ള ഔഷധമുല്യമുള്ള പഴമാണ് ഞാവൽ. ഇവ വെറും വയറ്റിൽ കഴിക്കുന്നതിലൂടെയുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഇവ നല്ലതാണ്. ഇത് പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും.
ജാമുൻ വിത്തുകളിലെ ആസ്ട്രിജന്റ് ഗുണങ്ങൾ ദഹനക്കേട്, അസിഡിറ്റി, വയറു വീർക്കൽ എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കുന്നു.
ഇവ വെറും വയറ്റിൽ കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. കാലക്രമേണ ശരീരഭാരം കുറയ്ക്കുകയും ചെയ്യും. കാരണം ഇത് കൊഴുപ്പ് ഇല്ലാതാക്കുന്നു.
ഇവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ കലോറി കുറവുമാണ്. ഇത് ശരീരഭാരം കുറയ്ക്കാനുള്ള ദിനചര്യകൾക്ക് അനുയോജ്യണ്.
ജാമുൻ വിത്തുകളിലെ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം കരളിനെ ശുദ്ധീകരിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.
രക്തം ശുദ്ധീകരിക്കുന്നതിലൂടെ മുഖക്കുരു നീക്കം ചെയ്യാനും, കറുത്ത പാടുകൾ കുറയ്ക്കാനും, ഉള്ളിൽ നിന്ന് സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കാനും കഴിയും.
ഫ്ലേവനോയ്ഡുകളും പൊട്ടാസ്യവും കൊണ്ട് സമ്പുഷ്ടമായ ഞാവൽ രക്തസമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയ പ്രവർത്തനത്തിനും നല്ലതാണ്.