11 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
ആൻറി ഓക്‌സിഡൻറുകൾ, വിറ്റാമിനുകൾ, ആൻറി- ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് മാതളനാരങ്ങ.
നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ മാതളം ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മാതളനാരങ്ങയിൽ ധാരാളം ആൻറി ഓക്‌സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇവ കാൻസർ, ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും, മോശം കൊളസ്ട്രോൾ കുറയ്ക്കാനും മാതള നാരങ്ങയിൽ സഹായിക്കും.
നാരുകളാൽ സമ്പന്നമായതിനാൽ മാതളം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിൻ സിയും ആൻറിഓക്സിഡൻറുകളും ആൻറി വൈറൽ, ആൻറിബാക്ടീരയൽ ഗുണങ്ങളും അടങ്ങിയ മാതളം കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
ദിവസവും മാതളം കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തയോട്ടം മെച്ചപ്പെടുത്താനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും ഏറെ ഗുണകരമാണ്.
നാരുകൾ അടങ്ങിയതും കലോറി കുറഞ്ഞതുമായ മാതളനാരങ്ങ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.