9 November 2025

Jayadevan A M

വയറിന്റെ ആരോഗ്യത്തിന് വാഴക്കൂമ്പ് മതി

Image Courtesy: Getty

വാഴക്കൂമ്പ് (വാഴച്ചുണ്ട്) ഉപയോഗിച്ചുള്ള പലവിധ വിഭവങ്ങള്‍ മലയാളികളുടെ അടുക്കളയില്‍ പതിവാണ്. വയറിന്റെ ആരോഗ്യത്തിന് നല്ലതാണ് വാഴക്കൂമ്പ് വിഭവങ്ങള്‍

വാഴക്കൂമ്പ്

വാഴക്കൂമ്പിൽ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറിന് ഏറെ ഗുണം ചെയ്യുന്നു. അതേക്കുറിച്ച് നോക്കാം

പോഷകങ്ങള്‍

വാഴക്കൂമ്പിൽ നാരുകൾ (ഫൈബർ) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം കുറയ്ക്കാൻ സഹായിക്കുന്നുവെന്നതാണ് ഒരു ഗുണം

നാരുകളുടെ കലവറ

വാഴക്കൂമ്പിലെ നാരുകൾ ദഹനപ്രക്രിയയെ ക്രമപ്പെടുത്തുന്നു. മൊത്തത്തിലുള്ള ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ദഹനാരോഗ്യം

നാരുകൾ കുടലിലെ നല്ല ബാക്ടീരിയകൾക്ക് ഭക്ഷണം നൽകുന്നു. ഈ പ്രീബയോട്ടിക്കുകൾ കുടലിൻ്റെ ആരോഗ്യം നിലനിർത്താന്‍ സഹായിക്കുന്നു

പ്രീബയോട്ടിക്കുകൾ

ആൽക്കലൈൻ സ്വഭാവമുള്ള ഭക്ഷണമാണ് വാഴക്കൂമ്പ്. വയറ്റിലെ അമിതമായ ആസിഡ് സ്രവങ്ങളെ നിർവീര്യമാക്കാൻ ഇത് സഹായിക്കും

ആൽക്കലൈൻ

ബാക്ടീരിയകളെയും മറ്റ് അണുക്കളെയും ചെറുക്കാന്‍, വിളർച്ച തടയാൻ, പ്രമേഹ നിയന്ത്രണം, ശരീരഭാരം കുറയ്ക്കാൻ തുടങ്ങിയ ഗുണങ്ങളുമുണ്ട്.

മറ്റ് ഗുണങ്ങൾ

ഈ വെബ് സ്‌റ്റോറിയിലെ വിവരങ്ങള്‍ പൊതുവായ അറിവിനും വിവരങ്ങൾക്കുമായി മാത്രമുള്ളതാണ്. ഇത് വിദഗ്ധ വൈദ്യോപദേശത്തിന് പകരമുള്ളതല്ല.

നിരാകരണം