02 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
ശരീരത്തിൽ ജലാംശം നൽക്കുന്ന ഏറ്റവും നല്ല പഴമാണ് തണ്ണിമത്തൻ. അതിനാൽ ഏത് പ്രായക്കാർക്കും ധൈര്യമായി ഇവ കഴിക്കാം.
സാധാരണ അതിൻ്റ കുരു നമ്മൾ കളയുകയാണ് പതിവ്. ശരീരത്തിന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന സിങ്കിന്റെ നല്ല ഉറവിടമാണ് തണ്ണിമത്തൻ വിത്തുകൾ.
തണ്ണിമത്തൻ്റെ കുരു ദഹനാരോഗ്യത്തിന് നല്ലതാണ്. കാരണം അവയിൽ ഉയർന്ന അളവിൽ ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
നിങ്ങളുടെ ഇൻസുലിൻ ഉല്പാദനം വർദ്ധിപ്പിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അവ വളരെയേറെ സഹായിക്കുന്നു.
തണ്ണിമത്തനിലെ വിത്തിലടങ്ങിയ ഘടകങ്ങൾ മനുഷ്യശരീരത്തിലെ ഊർജം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇവ കഴിച്ചാൽ ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാം.
തലച്ചോറിന്റെ ആരോഗ്യത്തിനും ഇവയുടെ കുരു വളരെ നല്ലതാണ്. തണ്ണിമത്തൻ വിത്തുകൾ പതിവായി കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
പ്രോട്ടീൻ, ഇരുമ്പ്, സിങ്ക് എന്നിവ കാരണം തണ്ണിമത്തൻ വിത്തുകൾ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
ശക്തയുള്ള ആരോഗ്യകരമായ അസ്ഥികൾക്ക് കാൽസ്യം ആവശ്യമാണ്, തണ്ണിമത്തൻ വിത്തുകൾ ഈ ധാതുക്കളുടെ നല്ല ഉറവിടമായി കണക്കാക്കുന്നു.