9 June 2026
Aswathy Balachandran
Image Courtesy: Getty Images
ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ അധിക സോഡിയം പുറന്തള്ളാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഇതിലെ ലയിക്കുന്ന ഭക്ഷ്യനാരുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇതിലുള്ള ആന്റിഓക്സിഡന്റുകളും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.
ദിവസത്തിൽ ഏത് സമയത്ത് ഏത്തപ്പഴം കഴിച്ചാലും ശരീരം ഒരേ രീതിയിലാണ് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത്. ഉയർന്ന ബിപി നിയന്ത്രിക്കാൻ പ്രത്യേക സമയത്ത് തന്നെ കഴിക്കേണ്ടതില്ല.
രാവിലെ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകും. വേഗത്തിൽ ഊർജ്ജം ലഭിക്കുന്നതിനായി വ്യായാമത്തിനു മുൻപ് കഴിക്കുക.
വൈകുന്നേരങ്ങളിൽ ജങ്ക് ഫുഡുകൾക്ക് പകരമായി ഏത്തപ്പഴം തിരഞ്ഞെടുക്കുന്നത് അനാരോഗ്യകരമായ സ്നാക്കിങ് ഒഴിവാക്കാൻ സഹായിക്കും.
ഒരുപാട് പഴുത്ത ഏത്തപ്പഴം കഴിക്കുന്നത് ഒഴിവാക്കുക. കൂടുതൽ പഴുത്ത പഴങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ ഇത് ശരീരത്തിൽ പെട്ടെന്ന് 'ഷുഗർ സ്പൈക്ക്'ഉണ്ടാക്കാൻ കാരണമാകും.
വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുന്നത് കൊണ്ട് പൊതുവെ പ്രശ്നമില്ലെങ്കിലും, ചിലരിൽ ഇത് വയറുവീക്കവും അസിഡിറ്റിയും ഉണ്ടാക്കാം.
ഏത്തപ്പഴം സ്ഥിരമായി കഴിക്കുന്നത് കൊണ്ട് മാത്രം ബിപിയും കൊളസ്ട്രോളും പൂർണ്ണമായി മാറില്ല. അതിനായി കൃത്യമായ മരുന്നുകൾക്കൊപ്പം ഉപ്പ് കുറയ്ക്കുക