6 June 2026

Aswathy Balachandran

കുട്ടികൾ വെറുതെയിരിക്കുന്നത് മോശം കാര്യമാണോ? 

 Image Courtesy: Getty Images

കുട്ടികളുടെ ബുദ്ധിശക്തി കേവലം ജന്മനാ ലഭിക്കുന്ന ഒന്നല്ല; ദിനചര്യകളും വൈകാരിക പിന്തുണയുമാണ് അത് രൂപപ്പെടുത്തുന്നത്.

ബുദ്ധിവികാസം

കുട്ടികൾ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടതില്ല. അവർക്ക് ഇടയ്ക്ക് വിരസത തോന്നുന്നതും വെറുതെയിരിക്കുന്നതും സ്വയം ചിന്തിക്കാനും പുതിയ കളികൾ കണ്ടെത്താനും അതുവഴി സർഗ്ഗാത്മകത വളർത്താനും സഹായിക്കും.

വിരസത

തുറന്ന ചോദ്യങ്ങൾ കുട്ടികളോട് ചോദിക്കുന്നത് അവരുടെ ആലോചനാശേഷിയും വിമർശനാത്മക ചിന്താഗതിയും വർദ്ധിപ്പിക്കും.

ചോദ്യങ്ങൾ 

തങ്ങളുടെ ചിന്തകൾക്ക് വിലയുണ്ടെന്ന തോന്നൽ അവരിൽ ഉണ്ടാകുകയും ഇത് അവരെ സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തരാക്കുകയും ചെയ്യും.

അഭിപ്രായപ്രകടനം

തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. കുറ്റപ്പെടുത്താതെ,  ഒരുമിച്ച് പരിഹരിക്കാൻ ശ്രമിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തും.

തെറ്റുകളെ അംഗീകരിക്കൽ

ഓടുകയോ, നൃത്തം ചെയ്യുകയോ, മരത്തിൽ കയറുകയോ പോലുള്ള ശാരീരിക പ്രവർത്തനങ്ങൾ കുട്ടികളുടെ ശ്രദ്ധയും വൈകാരിക സന്തുലിതാവസ്ഥയും കൂട്ടും. 

വ്യായാമം

കുട്ടിക്കാലത്തെ കഥകൾ പറയുന്നതും ഉറങ്ങാൻ നേരം സ്വന്തമായി കഥകൾ ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്നതും കുട്ടികളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കും. 

കഥ പറയൽ

കഥകൾ കേൾക്കുന്നതിനൊപ്പം പുസ്തകങ്ങൾ വായിക്കാനും പത്രങ്ങൾ വായിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഇത് കുട്ടികളുടെ ഭാവനയെ ഉണർത്തുന്നതുമായ ഘടകങ്ങളാണ്.

വായനാശീലം