1 August 2025
Nithya V
Image Credits: Unsplash
നമ്മുടെ വീടുകളിൽ ഒട്ടുമിക്ക ദിവസങ്ങളിലും ഉള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. തോരനായും കിച്ചടിയായും ജ്യൂസായും ഒക്കെ ഇവ കഴിക്കാവുന്നതാണ്.
എന്നാൽ അപ്പോഴും ബീറ്റ്റൂട്ട് ഇഷ്ടമില്ലാത്ത ചിലരെങ്കിലും കാണും, അല്ലേ? എന്നാൽ ഇനി അവ കഴിക്കാൻ മടികാണിക്കേണ്ടതില്ല.
നിരവധി ആരോഗ്യഗുണങ്ങളുടെ കലവറയാണ് ബീറ്റ്റൂട്ട്. അമിത വണ്ണം കുറയ്ക്കാനും രോഗങ്ങളെ തുരത്താനുമൊക്കെ ഇവ ഉത്തമമാണ്.
ബീറ്റ്റൂട്ടില്‍ കലോറിയുടെ അളവ് കുറവായതിനാല്‍ ഇവ ശരീരത്തില്‍ കൊഴുപ്പടിയാന്‍ അനുവദിക്കുന്നില്ല. ഇതിലൂടെ അമിതവണ്ണം പരിഹരിക്കാം.
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.
ഡിമെന്‍ഷ്യ അഥവാ മറവിരോഗത്തിന് ബീറ്റ്റൂട്ട് മികച്ച പ്രതിവിധിയാണ്. ഇവ തലച്ചോറിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ഓര്‍മ്മശേഷി വീണ്ടെടുക്കാൻ സഹായിക്കുന്നു.
കൂടാതെ ബീറ്റ്റൂട്ടിലുള്ള ആന്റിഓക്സൈഡുകള്‍ കരള്‍ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ബീറ്റ്റൂട്ടിൽ ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇവ മോശം കൊഴുപ്പിനെ ഒഴിവാക്കി നല്ല കൊഴുപ്പ് നല്‍കുന്നു.