01 August 2025
Abdul Basith
Pic Credit: Pexels
ഉരുളക്കിഴങ്ങ് നമ്മൾ കറിയായും മറ്റും കഴിക്കാറുണ്ട്. പുഴുങ്ങിയ ഉരുളക്കിഴങ്ങിൽ വിവിധ ആരോഗ്യഗുണങ്ങളുണ്ടെന്നറിയാമോ?
പുഴുങ്ങിയ ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം ഒരുപാടുണ്ട്. ഇത് ശരീരത്തിലെ സോഡിയം ക്രമീകരിച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
ഉരുളക്കിഴങ്ങിലുള്ള ഫൈബർ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദ്രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കും.
പുഴുങ്ങിയ ഉരുളക്കിഴങ്ങിലെ ഫൈബർ ദഹനത്തെയും സഹായിക്കും. ഇത് ഉദരാരോഗ്യം മെച്ചപ്പെടുത്തി ശോധന നല്ല രീതിയിലാക്കും.
ഉരുളക്കിഴങ്ങിൽ ഫ്ലേവനോയ്ഡ്, കരോട്ടെനോയ്ഡ് തുടങ്ങിയ ആൻ്റിഓക്സിഡൻ്റുകളുണ്ട്. ഇത് ഓക്സിഡേറ്റിവ് സ്ട്രെസ് കുറയ്ക്കാൻ സഹായകമാണ്.
ഉരുളക്കിഴങ്ങിലുള്ള റെസിസ്റ്റൻ്റ് സ്റ്റാർച്ച് പ്രീബയോട്ടിക് ആയി പ്രവർത്തിക്കും. ഇതും ദഹനത്തെയും ഉദരാരോഗ്യത്തെയും സഹായിക്കും.
പുഴുങ്ങിയ ഉരുളക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്. ഇത് സ്ഥിരമായ എനർജി നൽകും. അതുവഴി ജീവിതനിലവാരവും വർധിക്കും.
വൈറ്റമിൻ സി ഉരുളക്കിഴങ്ങിൽ ധാരാളമുണ്ട്. ഇത് ആകെ ആരോഗ്യത്തെയും രോഗപ്രതിരോധ ശേഷിയെയും മെച്ചപ്പെടുത്താൻ സഹായിക്കും.