03 May 2025
Abdul Basith
Pic Credit: Freepik
നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു ശീലമാണ് പുകവലി. പുകവലി നിർത്താനുള്ള ചില പൊടിക്കൈകളുണ്ട്. ഇവ പരിശോധിക്കാം.
പുകവലി നിർത്താനായി ഒരു സാധാരണ ദിവസം തിരഞ്ഞെടുക്കുക. കാരണങ്ങൾ മനസിലാക്കി ഈ ദിവസം തന്നെ പുകവലി നിർത്താൻ ശ്രമിക്കുക.
വീട്ടിൽ നിന്നും വാഹനത്തിൽ നിന്നും ഓഫീസിൽ നിന്നുമൊക്കെ സിഗരറ്റ്, ലൈറ്റർ തുടങ്ങി പുകവലിയ്ക്കാനുള്ള എല്ലാ ഉത്പന്നങ്ങളും മാറ്റുക.
വ്യായാമം നിക്കോട്ടിനോടുള്ള ക്രേവിങ്സ് ഒഴിവാക്കും. വലിയ രീതിയിലുള്ള വ്യായാമമൊന്നും വേണ്ട. ദിവസവും 10 മിനിട്ടെങ്കിലും നടന്നാൽ മതിയാവും.
പുകവലി സ്ട്രെസ് റിലീവർ പോലെയാണ് തോന്നാറുള്ളത്. അതിന് പകരം മെഡിറ്റേഷൻ പോലെ ആരോഗ്യകരമായ സ്ട്രെസ് റിലീവർ കണ്ടെത്തുക.
പുകവലി ഒഴിവാക്കുമ്പോൾ വിത്ഡ്രോവൽ സിംപ്ടംസ് ഉണ്ടാവും. അത് തോന്നുമ്പോൾ സിഗരറ്റ് വലിക്കരുത്. വലിക്കില്ലെന്നുറച്ച് മുന്നോട്ടുപോവുക.
പുകവലി നിർത്തുന്നതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മൈൽസ്റ്റോണുകൾ ശ്രദ്ധിക്കുക, ആഘോഷിക്കുക. ഒരു ഫാമിലി ഔട്ടിംഗോ മറ്റോ നല്ലതാണ്.
നാല് ഡികളാണ് പ്രധാനം. ഡിലേ, ഡീപ് ബ്രീത്ത്, ഡ്രിങ്ക് വാട്ടർ, ഡു സംതിങ് എൽസ്. ഇവ ചെയ്തുകഴിഞ്ഞാൽ നിക്കോട്ടിൻ ക്രേവിങ്സ് അടക്കിനിർത്താം.