17 October 2026
Nithya V
Image Credit: Getty Images
ശരീരത്തിന് ഒരു ദിവസം മുഴുവൻ ആവശ്യമായ ഊർജം നൽകാൻ മികച്ചൊരു ഭക്ഷണമാണ് ഏത്തപ്പഴം. പ്രത്യേകിച്ച് ഇവ പുഴുങ്ങി കഴിക്കുന്നത് ഗുണകരമാണ്.
ദിവസവും പുഴുങ്ങിയ ഏത്തപ്പഴം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം സംരക്ഷിക്കുമെന്ന് അറിഞ്ഞാലോ..
കാർബോഹൈഡ്രേറ്റുകൾ ധാരാളം അടങ്ങിയ പുഴുങ്ങിയ ഏത്തപ്പഴം ശരീരത്തിന് പെട്ടെന്ന് ഊർജം നൽകാൻ സഹായിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വയർ പെട്ടെന്ന് നിറയാൻ സഹായിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാൻ സഹായിക്കും. ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലതാണ്.
അതുപോലെ, ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് പുഴുങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
നന്നായി പഴുത്ത ഏത്തപ്പഴം പുഴുങ്ങി കഴിക്കുന്നത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
കാൽസ്യം, പ്രോട്ടീൻ, അയേൺ തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയതുകൊണ്ട് തന്നെ ദിവസവും ഇത് ശീലമാക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്.