08 July 2025
Abdul Basith
Pic Credit: Unsplash
കറികളിലും മറ്റും സ്വാദ് കൂടാനായി നമ്മൾ ഉപയോഗിക്കുന്നതാണ് കറിവേപ്പില. എന്നാൽ, കറിവേപ്പില ചവച്ച് കഴിച്ചാലും ചില ഗുണങ്ങളുണ്ട്.
ദിവസവും രാവിലെ കറിവേപ്പില ചവച്ചാൽ ശരീരം ക്ലെൻസ് ചെയ്യാൻ സഹായിക്കും. കറിവേപ്പിലയിൽ വൈറ്റമിനും ആൻ്റിഓക്സിഡൻ്റുകളുമുണ്ട്.
കറിവേപ്പില ബ്ലോട്ടിങ് കുറച്ച് ദഹനത്തെ സഹായിക്കും. മലബന്ധം, ദഹനമില്ലായ്മ എന്നീ പ്രശ്നങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും.
കറിവേപ്പില മുടിയുടെ വേരുകൾ ശക്തമാക്കി മുടികൊഴിച്ചിൽ തടയും. താരൻ ഒഴിവാക്കി തലയോട്ടി ആരോഗ്യത്തോടെയിരിക്കാനും ഇത് നല്ലതാണ്.
ഷുഗർ അബ്സോർബ്ഷൻ കുറച്ച് പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കറിവേപ്പില സഹായിക്കും.
കറിവേപ്പിലയിലുള്ള ആൻ്റിഓക്സിഡൻ്റുകൾ ബാഡ് കൊളസ്ട്രോൾ കുറച്ച് ഹൃദയത്തിൻ്റെ ആകെയുള്ള ആരോഗ്യം മെച്ചപ്പെടുത്തും.
ശരീരത്തിലുള്ള അധിക ഫാറ്റ് കുറയ്ക്കാൻ കറിവേപ്പില ചവയ്ക്കുന്നത് സഹായിക്കും. മെറ്റാബൊളിസം വർധിപ്പിച്ച് ഭാരനിയന്ത്രണത്തിനും സഹായിക്കും.
കറിവേപ്പിലയിൽ വൈറ്റമിൻ ഇ ധാരാളമുണ്ട്. ഇത് നേത്രാരോഗ്യത്തെ സഹായിക്കും. നൈറ്റ് ബ്ലൈൻഡ്നസ് കുറച്ച് കാഴ്ച മെച്ചപ്പെടുത്തും.