5 May 2025

TV9 MALAYALAM

കോവയ്ക്ക കൊള്ളാമല്ലോ, ഇത്രയും ഗുണങ്ങളോ

Image Courtesy: Freepik

ചിലര്‍ക്ക് കോവയ്ക്ക പ്രിയമാണ്. നിരവധി ആരോഗ്യഗുണങ്ങളാണ് കോവയ്ക്കക്കുള്ളത്. കോവയ്ക്കയുടെ ചില ഗുണങ്ങള്‍ നോക്കാം

കോവയ്ക്ക

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ദഹനാരോഗ്യത്തെ പിന്തുണയ്ക്കാനുമൊക്കെ നല്ലതാണെന്ന് പറയുന്നു

ഗുണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കോവയ്ക്ക നല്ലതാണെന്നാണ് റിപ്പോര്‍ട്ട്. പ്രമേഹമുള്ളവർക്ക് ഇത് ഗുണം ചെയ്‌തേക്കാം

ഷുഗര്‍

ദഹനാരോഗ്യത്തിന് നല്ലതാണ്‌. ഇതിലെ ഉയർന്ന അളവിലുള്ള നാരുകൾ മലവിസർജ്ജനം സാധാരണമാക്കുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യുന്നു

ദഹനാരോഗ്യം

കോവയ്ക്കയിലെ കുറഞ്ഞ കലോറിയും, ഉയര്‍ന്ന നാരുകളും ശരീരഭാരം നിയന്ത്രിക്കുന്നതിന് പ്രയോജനപ്പെടുമെന്നാണ് റിപ്പോര്‍ട്ട്‌

ഭാരനിയന്ത്രണം

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് അത്യാവശ്യമായ വിറ്റാമിൻ സിയുടെ ഒരു ഉറവിടമാണ് കോവയ്ക്ക. അതുകൊണ്ട് രോഗപ്രതിരോധശേഷിക്ക് ഇത് നല്ലതാണ്‌

രോഗപ്രതിരോധം

വിറ്റാമിൻ എ, സി, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുൾപ്പെടെയുള്ള അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ്

പോഷകമൂല്യം

ഈ ലേഖനം മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. ഇതിലെ വിവരങ്ങള്‍ TV9 Malayalam സ്ഥിരീകരിക്കുന്നില്ല. സംശയങ്ങള്‍ക്ക് വിദഗ്‌ധോപദേശം തേടുക

നിരാകരണം