5 May 2025

Sarika KP

തണ്ണിമത്തന്റെ കുരുവും നിസാരക്കാരനല്ല!

Image Courtesy: Freepik

വേനല്‍ക്കാലം എന്നാല്‍ തണ്ണിമത്തൻ സീസൺ കൂടിയാണ്. ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്ന തണ്ണിമത്തന് ആവശ്യക്കാർ ഏറെയാണ്.

തണ്ണിമത്തൻ സീസൺ

തണ്ണിമത്തന്‍ കുരുവും പോഷകഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ്. തണ്ണിമത്തൻ വിത്തുകളുടെ ആരോഗ്യ ഗുണങ്ങൾ ഇതാ

ആരോഗ്യ ഗുണങ്ങൾ

മഗ്നീഷ്യം, അയേണ്‍, സിങ്ക്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ തണ്ണിമത്തൻ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്.

നിരവധി പോഷകങ്ങള്‍

തണ്ണിമത്തൻ കുരുവില്‍ നാരുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്.  ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ദഹനം മെച്ചപ്പെടുത്താന്‍

തണ്ണിമത്തന്‍ കുരു അവശ്യ പോഷകങ്ങളാൽ സമ്പന്നമായതിനാൽ, ഇവ സ്വാഭാവികമായി നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുന്നു

ഊർജ്ജം വർദ്ധിപ്പിക്കുന്നു

തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയുന്ന ഒന്നാണ് തണ്ണിമത്തൻ വിത്തുകൾ. അതിനാൽ തന്നെ ഇത് നല്ലതാണ്.

തലച്ചോറിന്‍റെ ആരോഗ്യം

ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തണ്ണിമത്തൻ കുരു പതിവാക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഹൃദയാരോഗ്യം

തണ്ണിമത്തൻ വിത്തുകളിലെ ഫൈബര്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ കലോറിയും കുറവാണ്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

ശരീരഭാരം നിയന്ത്രിക്കാൻ