01 May 2025
Abdul Basith
Pic Credit: Unsplash
നമ്മളിൽ ചിലരെങ്കിലും മലവിസർജനം നടത്താൻ ബുദ്ധിമുട്ടുന്നവരാവാം. പല കാരണങ്ങൾ കൊണ്ടും മലവിസർജനത്തിന് ബുദ്ധിമുട്ടുണ്ടാവാം.
മലവിസർജനം മെച്ചപ്പെടുത്താൻ ചില മാർഗങ്ങളുണ്ട്. ചില പ്രകൃതിദത്ത പാനീയങ്ങൾ മലവിസർജനം സുഗമമായി നടത്താൻ സഹായിക്കും.
ചൂട് നാരങ്ങാവെള്ളം കൊണ്ട് ദിവസം ആരംഭിച്ചാൽ ശരീരം ഹൈഡ്രേറ്റാവും. ബൈൽ ഫ്ലോ മെച്ചപ്പെടുത്തി മലവിസർജനത്തിന് സഹായകമാവും.
പ്ലം ജ്യൂസിൽ ഫൈബറും സോർബിറ്റോളും ധാരാളമുണ്ട്. ഇതിൽ പ്രകൃതിദത്ത ലാക്സറ്റീവുകളുണ്ട്. ഇത് മലവിസർജനം സുഗമമാക്കും.
രാവിലെ ഒരു കപ്പ് കാപ്പി കുടിച്ചാൽ ബൈൽ ഫ്ലോ വർധിക്കും എന്ന് കണ്ടെത്തലുണ്ട്. ഇത് സുഗമമായ മലവിസർജനത്തിന് സഹായിക്കുകയും ചെയ്യും.
ഇഞ്ചിച്ചായ ദഹനം മെച്ചപ്പെടുത്തി ബ്ലോട്ടിങ് കുറയ്ക്കും. മലബന്ധമുണ്ടെങ്കിൽ അത് മാറ്റി മലവിസർജനം എളുപ്പമാക്കാനും ഇത് സഹായകമാവും.
സംഭാരം ഉദരാരോഗ്യം മെച്ചപ്പെടുത്തി സ്റ്റൊമക് ആസിഡിനെ ബാലൻസ് ചെയ്യും. ഇത് മലബന്ധം മാറ്റി മലവിസർജനം എളുപ്പമാക്കും.
ചൂടുവെള്ളത്തിൽ ഒരു സ്പൂൺ ആപ്പിൾ സൈഡർ വിനഗർ ഒഴിച്ച് കലക്കുക. ഇത് കുടിച്ചാൽ ഗട്ട് ബാക്ടീരിയയെ മെച്ചപ്പെടുതി മലവിസർജനത്തിന് സഹായിക്കും.