18 May 2025
TV9 MALAYALAM
Image Courtesy: Freepik
ഇന്ന് ഓണ്‍ലൈന്‍ ഷോപ്പിങ് സര്‍വസാധാരണമാണ്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ നന്നായി പായ്ക്ക് ചെയ്ത ഒരു ബോക്സിൽ ലഭിക്കും.
ഈ ബോക്‌സ് പൊട്ടിച്ച് ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്ത സാധനം പുറത്തെടുക്കും. എന്നാല്‍ ചിലര്‍ ഈ ബോക്‌സ് അലക്ഷ്യമായി വലിച്ചെറിയും
ഇങ്ങനെ ബോക്‌സ് വലിച്ചെറിയുന്നിടത്താണ് പ്രശ്‌നം ആരംഭിക്കുന്നത്. വലിയൊരു തട്ടിപ്പിലേക്ക് ഇത് നയിക്കാം.
ഇത്തരത്തില്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഡെലിവറി ബോക്‌സുകള്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്‌തേക്കാം. ഇതാണ് ഡെലിവറി ബോക്‌സ് തട്ടിപ്പ്
ബോക്‌സിന് പുറത്ത് നിങ്ങളുടെ പേര്, ഇമെയില്‍, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങളുണ്ടാകും. ഈ ഡാറ്റകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്
തട്ടിപ്പുകാര്‍ നിങ്ങളെ വിളിച്ച് പ്രൊഡക്ടിന്റെ ഫീഡ്ബാക്ക് ചോദിച്ചേക്കാം. അടുത്ത ഓര്‍ഡറില്‍ 10 ശതമാനം കിഴിവ് ലഭിക്കണമെങ്കില്‍ ഫീഡ്ബാക്ക് നല്‍കണമെന്നും പറയും
തുടര്‍ന്ന് നിങ്ങള്‍ക്ക് ഒരു ലിങ്ക് ലഭിക്കും. ആ ലിങ്കിലെ മാല്‍വെയറിലൂടെ നിങ്ങളുടെ ബാങ്കിങ് വിശദാംശങ്ങള്‍ അടക്കം അപഹരിക്കപ്പെടാം
ഇത്തരത്തില്‍ നിങ്ങളുടെ ഡാറ്റകള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക